ഷംസുദ്ദീന്‍ അരിഞ്ചിര സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍

നീലേശ്വരം: നീലേശ്വരം നഗരസഭ കൗണ്‍സിലറും ഐ.എന്‍. എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ഷംസുദ്ദീന്‍ അരിഞ്ചിരയെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കാണ് പുതുതായി പ്രതിനിധികളെ തിരഞ്ഞടുത്തത്. കൊണ്ടോട്ടി നഗരസഭയിലെ മുഹമ്മദ് ഷിഹാബുദീന്‍, വളാഞ്ചേരി നഗരസഭയിലെ എസ്. സജിത എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റ് അംഗങ്ങള്‍. കോട്ടപ്പുറം സ്വദേശിയായ ഷംസുദ്ദീന്‍ അരിഞ്ചിര ഐ.എന്‍. എല്‍ പ്രതിനിധിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ ആനച്ചാല്‍ വാര്‍ഡ് മെമ്പറാണ്. കൂടാതെ ഐ.എന്‍.എല്‍ തൃക്കരിപ്പൂര്‍ […]

നീലേശ്വരം: നീലേശ്വരം നഗരസഭ കൗണ്‍സിലറും ഐ.എന്‍. എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ഷംസുദ്ദീന്‍ അരിഞ്ചിരയെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു.
ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കാണ് പുതുതായി പ്രതിനിധികളെ തിരഞ്ഞടുത്തത്.
കൊണ്ടോട്ടി നഗരസഭയിലെ മുഹമ്മദ് ഷിഹാബുദീന്‍, വളാഞ്ചേരി നഗരസഭയിലെ എസ്. സജിത എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റ് അംഗങ്ങള്‍.
കോട്ടപ്പുറം സ്വദേശിയായ ഷംസുദ്ദീന്‍ അരിഞ്ചിര ഐ.എന്‍. എല്‍ പ്രതിനിധിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ ആനച്ചാല്‍ വാര്‍ഡ് മെമ്പറാണ്. കൂടാതെ ഐ.എന്‍.എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, എല്‍.ഡി.എഫ് നീലേശ്വരം മുനിസിപ്പല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍, കോട്ടപ്പുറം ശാഖാ ഐ.എന്‍.എല്‍/മില്ലത്ത് സ്വാന്ത്വനം കമ്മിറ്റി ചെയര്‍മാന്‍, സേട്ടു സാഹിബ് സാംസ്‌കാരിക കേന്ദ്രം നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍, നാഷണല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് മുഖ്യ രക്ഷാധികാരി, ആനച്ചാല്‍ നുസ്രത്തുല്‍ ഇസ്ലാം അനാഥ അഗതി മന്ദിരം സെക്രട്ടറി, കോട്ടപ്പുറം വാര്‍ഡ് ജാഗ്രത കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലും അരിഞ്ചിര പ്രവര്‍ത്തിക്കുന്നുണ്ട്.

എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്. പിന്നീട് യൂത്ത് ലീഗിലും, മുസ്ലിം ലീഗിലും ഭാരവാഹി ആയി. എം.എസ്.എഫ് രാജാസ് ഹൈസ്‌കൂള്‍ യൂണിറ്റ് സെക്രട്ടറി, എം.എസ്.എഫ് ഹൊസ്ദുര്‍ഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്, കോട്ടപ്പുറം ശാഖാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ജോയിന്റ് സെക്രട്ടറി, എം.കെ ഹാജി സ്മാരക വായനശാല പ്രവര്‍ത്തക സമിതി അംഗം, കോട്ടപ്പുറം ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രഥമ വൈറ്റ് ഗാര്‍ഡ് അംഗം, മഖ്ദൂം മസ്ജിദ് മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളിലൂടെ പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു.

നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു വരുന്നതിനിടയില്‍ പ്രവാസ ലോകത്തേക്ക് പോയി യു.എ.ഇ കാസര്‍കോട് ജില്ലാ ഐ.എം.സി.സി പ്രവര്‍ത്തക സമിതി അംഗമായി. പ്രവാസലോകത്തും നാട്ടിലും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്ന ഷംസുദ്ദീന്‍ കോട്ടപ്പുറത്തെ മത സാമൂഹ്യ സാംസ്‌കാരിക കലാ കായിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പൊതു പ്രവര്‍ത്തകനാണ്.

Related Articles
Next Story
Share it