യുവതാരം ഷഹീന്‍ അഫ്രിദിക്ക് വധുവായി മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയുടെ മകള്‍

ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ പേരുകേട്ട പാകിസ്ഥാന്‍ താരമാണ് ഷാഹിദ് അഫ്രിദി. ഇന്ത്യയിലടക്കം നിരവധി ആരാധകര്‍ അഫ്രിദിക്കുണ്ട്. താരം വിരമിച്ച ശേഷം വീണ്ടും അഫ്രിദിയുടെ പേരുയര്‍ന്ന് കേട്ടത് മറ്റൊരു യുവ പാക് താരത്തിലൂടെയാണ്. ഇടംകൈ പേസ് ബൗളറായ ഷഹീന്‍ ഷാ അഫ്രിദി. ഷാഹിദ് അഫ്രിദിയുടെ ബന്ധുവാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ വരെ അന്ന് വന്നിരുന്നു. പിന്നീട് ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ പുറത്താക്കിയതോടെ താരം വീണ്ടും സോഷ്യല്‍ മീഡിയയിലെ താരമായി. നേരത്തെ ഷാഹിദ് അഫ്രിദിയുടെ […]

ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ പേരുകേട്ട പാകിസ്ഥാന്‍ താരമാണ് ഷാഹിദ് അഫ്രിദി. ഇന്ത്യയിലടക്കം നിരവധി ആരാധകര്‍ അഫ്രിദിക്കുണ്ട്. താരം വിരമിച്ച ശേഷം വീണ്ടും അഫ്രിദിയുടെ പേരുയര്‍ന്ന് കേട്ടത് മറ്റൊരു യുവ പാക് താരത്തിലൂടെയാണ്. ഇടംകൈ പേസ് ബൗളറായ ഷഹീന്‍ ഷാ അഫ്രിദി. ഷാഹിദ് അഫ്രിദിയുടെ ബന്ധുവാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ വരെ അന്ന് വന്നിരുന്നു. പിന്നീട് ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ പുറത്താക്കിയതോടെ താരം വീണ്ടും സോഷ്യല്‍ മീഡിയയിലെ താരമായി.

നേരത്തെ ഷാഹിദ് അഫ്രിദിയുടെ ബന്ധു ആയിരുന്നില്ലെങ്കിലും ഇനി അങ്ങനെ ഒരു ബന്ധം ഉണ്ടാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഷഹീന്‍ അഫ്രിദിക്ക് വധുവായി ഷാഹിദ് അഫ്രിദിയുടെ മൂത്ത മകള്‍ അക്സയെ നിശ്ചയിച്ചിരിക്കുകയാണ്. അക്സയുടെയും ഷഹീനിന്റെയും വിവാഹം നിശ്ചയിച്ചിരിക്കുന്നതായി ഷഹീദ് അഫ്രീദി സ്ഥിരീകരിച്ചിട്ടുണ്ട്.

ഷഹീദ് അഫ്രീദിയുടെയും നാദിയയുടെയും അഞ്ച് പെണ്‍മക്കളില്‍ മൂത്തയാളാണ് അക്സ. ഇപ്പോള്‍ മെഡിസിന് പഠിക്കുന്ന 20കാരിയായ അക്‌സ പഠനം പൂര്‍ത്തിയായ ശേഷമാകും 21കാരനായ ഷഹീനുമായുള്ള വിവാഹം നടക്കുക. ക്രിക്കറ്റിനോട് വലിയ ഇഷ്ടമുള്ള അച്ഛന്റെ മത്സരങ്ങള്‍ കാണാന്‍ വന്നിട്ടുണ്ടെങ്കിലും പക്ഷെ അക്സയ്ക്ക് ഷഹീനുമായി പ്രണയമോ മുന്‍പരിചയമോ ഇല്ലെന്ന് അഫ്രീദി വ്യക്തമാക്കുന്നു.

അഫ്രീദി ഗോത്രത്തിലെ വ്യത്യസ്തമായ ഉപഗോത്രത്തില്‍ പെട്ടവരാണ് ഷഹീദ് അഫ്രീദിയുടെയും ഷഹീനിന്റെയും കുടുംബങ്ങള്‍. ഷഹീനിന്റെ കുടുംബമാണ് വിവാഹാലോചനയുമായി വന്നതെന്ന് ഷഹീദ് അഫ്രീദി വ്യക്തമാക്കിയിട്ടുണ്ട്. അക്സയ്ക്ക് പുറമേ അന്‍ഷ, അജ്വ, അസ്മാറ, അര്‍വ എന്നിവരാണ് അഫ്രീദിയുടെ മറ്റ് നാല് മക്കള്‍.

Related Articles
Next Story
Share it