ഉപ്പള: മുസോടി കടപ്പുറത്ത് കടല്‍ക്ഷോഭം വീണ്ടും രൂക്ഷമായി. കടലാക്രമണത്തില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. മുസോടി കടപ്പുറത്തെ മറിയുമ്മ, തസ്ലീമ മൂസ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പത്തോളം വീടുകള്‍ അപകട ഭീഷണിയിലാണ്.
ഒരു ഭാഗത്തെ കടല്‍ഭിത്തി കടലെടുത്തു. രണ്ടാഴ്ചമുമ്പുണ്ടായ കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കടല്‍ ക്ഷോഭം വീണ്ടും രൂക്ഷമായത്. ജില്ലാ ഭരണകൂടം പ്രദേശത്തേക്ക് തിരഞ്ഞുനോക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു.