ഗുരുദേവന്റെ വെങ്കല ശില്‍പമൊരുക്കി ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലം

കാഞ്ഞങ്ങാട്: ശ്രീനാരായണഗുരുവിന്റെ പൂര്‍ണകായ വെങ്കല ശില്‍പമൊരുങ്ങുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നിരവധി ശില്‍പങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ പ്രശസ്ത ശില്‍പിയും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിത്രകലാധ്യാപകനുമായ ചിത്രന്‍ കുഞ്ഞിമംഗലമാണ് ശില്‍പമൊരുക്കുന്നത്. പയ്യന്നൂര്‍ മൂരിക്കൊവ്വലില്‍ ശ്രീ നാരായണ വിദ്യാലയത്തിനു മുന്നില്‍ സ്ഥാപിക്കാനാണ് ശില്‍പം. ശില്‍പത്തിന് അഞ്ചടി ഉയരമാണുള്ളത്. ഗ്രാനൈറ്റില്‍ തീര്‍ത്ത മൂന്നടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിക്കുക. ശ്രീ നാരായണ വിദ്യാലയ നവീകരണത്തിന്റെ ഭാഗമായാണ് ശില്‍പം സ്ഥാപിക്കുന്നത്. അച്ഛനും പ്രശസ്ത ശില്‍പിയുമായ കുഞ്ഞിമംഗലം നാരായണനില്‍ നിന്നാണ് ശില്‍പകല പഠിച്ചത്. […]

കാഞ്ഞങ്ങാട്: ശ്രീനാരായണഗുരുവിന്റെ പൂര്‍ണകായ വെങ്കല ശില്‍പമൊരുങ്ങുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നിരവധി ശില്‍പങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ പ്രശസ്ത ശില്‍പിയും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിത്രകലാധ്യാപകനുമായ ചിത്രന്‍ കുഞ്ഞിമംഗലമാണ് ശില്‍പമൊരുക്കുന്നത്. പയ്യന്നൂര്‍ മൂരിക്കൊവ്വലില്‍ ശ്രീ നാരായണ വിദ്യാലയത്തിനു മുന്നില്‍ സ്ഥാപിക്കാനാണ് ശില്‍പം. ശില്‍പത്തിന് അഞ്ചടി ഉയരമാണുള്ളത്. ഗ്രാനൈറ്റില്‍ തീര്‍ത്ത മൂന്നടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിക്കുക. ശ്രീ നാരായണ വിദ്യാലയ നവീകരണത്തിന്റെ ഭാഗമായാണ് ശില്‍പം സ്ഥാപിക്കുന്നത്. അച്ഛനും പ്രശസ്ത ശില്‍പിയുമായ കുഞ്ഞിമംഗലം നാരായണനില്‍ നിന്നാണ് ശില്‍പകല പഠിച്ചത്. അച്ഛന്റെ സഹായിയായി പ്രവര്‍ത്തിച്ചാണ് ശില്‍പകലയിലേക്കെത്തിയത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നും ശില്‍പകലയില്‍ ബി.എഫ്.എയും മൈസൂരു അല്ലാമ പ്രഭു ലളിതകലാ അക്കാദമിയില്‍ നിന്ന് എം.എഫ്.എ യും നേടി. കേരള ഫോക് ലോര്‍ അക്കാദമിയുടെ യുവപ്രതിഭ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനോടകം നിരവധി ശില്‍പങ്ങളാണ് നിര്‍മ്മിച്ചത്.
പി. പ്രവീണ്‍ കുമാര്‍

Related Articles
Next Story
Share it