ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് അട്ടിമറി ജയവുമായി സൗദി (2-1)

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ആദ്യ അട്ടിമറി ജയം. ലോക ചാമ്പ്യന്‍മാരാകാന്‍ വന്ന അര്‍ജന്റീനയെ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അട്ടിമറിച്ചത്. ആക്രമണാത്മക ഫുട്ബോള്‍ ഇരു ടീമുകളും കാഴ്ച വെച്ച മത്സരത്തില്‍ ആര്‍ത്തലച്ചുവന്ന കാണികള്‍ക്ക് മുന്നില്‍ ജയം നേടാനാകാതെ മെസിയും സംഘവും തല താഴ്ത്തി മടങ്ങുകയായിരുന്നു.ഏഴാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് മെസി എടുക്കുന്നതിനിടെയാണ് സൗദി താരങ്ങള്‍ പരേഡസിനെ ബോക്‌സില്‍ വീഴ്ത്തിയത്. ഇതോടെ റഫറി പെനാല്‍റ്റി വിളിക്കുകയായിരുന്നു. കിക്ക് എടുത്ത മെസിക്ക് പിഴച്ചില്ല. അര്‍ജന്റീന ഒരു ഗോളിന് […]

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ആദ്യ അട്ടിമറി ജയം. ലോക ചാമ്പ്യന്‍മാരാകാന്‍ വന്ന അര്‍ജന്റീനയെ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അട്ടിമറിച്ചത്. ആക്രമണാത്മക ഫുട്ബോള്‍ ഇരു ടീമുകളും കാഴ്ച വെച്ച മത്സരത്തില്‍ ആര്‍ത്തലച്ചുവന്ന കാണികള്‍ക്ക് മുന്നില്‍ ജയം നേടാനാകാതെ മെസിയും സംഘവും തല താഴ്ത്തി മടങ്ങുകയായിരുന്നു.
ഏഴാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് മെസി എടുക്കുന്നതിനിടെയാണ് സൗദി താരങ്ങള്‍ പരേഡസിനെ ബോക്‌സില്‍ വീഴ്ത്തിയത്. ഇതോടെ റഫറി പെനാല്‍റ്റി വിളിക്കുകയായിരുന്നു. കിക്ക് എടുത്ത മെസിക്ക് പിഴച്ചില്ല. അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍. ആദ്യ പകുതി 1-0ന് അവസാനിച്ചു
രണ്ടാം പകുതിയുടെ തുടക്കത്തിലെ അര്‍ജന്റീന ഞെട്ടി. 48ാം മിനിറ്റില്‍ സലേ അല്‍ ഷെഹ്രിയൂടെ സൗദി സമനില പിടിച്ചു. എന്നാല്‍ ആരാധകരുടെ ചങ്കിടിപ്പ് കരച്ചിലിന് വഴിമാറാന്‍ അഞ്ച് മിനിറ്റ് കൂടിയേ വേണ്ടി വന്നുള്ളു. 53ാം മിനിറ്റില്‍ സലീം അല്‍ദസ്വാരി സൗദിയെ മുന്നിലെത്തിച്ചു. കളി 2-1ന് അവസാനിച്ചു.

Related Articles
Next Story
Share it