സതീശന്‍ പാച്ചേനി അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി (54) അന്തരിച്ചു. മുന്‍ ഡി.സി.സി പ്രസിഡണ്ടും കെ.പി.സി.സി അംഗവുമായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. 2001ല്‍ മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനെതിരെ മത്സരിച്ച് ശ്രദ്ധനേടിയിരുന്നു. അഞ്ചു തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജയിക്കാനായില്ല. ഏറ്റവും ഒടുവില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് 1400ഓളം വോട്ടുകള്‍ക്കാണ് കടന്നപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടത്.1996ല്‍ തളിപ്പറമ്പില്‍ നിന്നും നിയമസഭയിലേക്ക് കന്നിയംഗത്തില്‍ ഗോവിന്ദന്‍ മാസ്റ്ററോട് പരാജയപ്പെട്ടു. 1999ല്‍ […]

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി (54) അന്തരിച്ചു. മുന്‍ ഡി.സി.സി പ്രസിഡണ്ടും കെ.പി.സി.സി അംഗവുമായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. 2001ല്‍ മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനെതിരെ മത്സരിച്ച് ശ്രദ്ധനേടിയിരുന്നു. അഞ്ചു തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജയിക്കാനായില്ല. ഏറ്റവും ഒടുവില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് 1400ഓളം വോട്ടുകള്‍ക്കാണ് കടന്നപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടത്.
1996ല്‍ തളിപ്പറമ്പില്‍ നിന്നും നിയമസഭയിലേക്ക് കന്നിയംഗത്തില്‍ ഗോവിന്ദന്‍ മാസ്റ്ററോട് പരാജയപ്പെട്ടു. 1999ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡണ്ടായി.
2016 കോണ്‍ഗ്രസ് സിറ്റിംഗ് മണ്ഡലമായ കണ്ണൂരില്‍ ഇറങ്ങുമ്പോള്‍ നിയമസഭാ പ്രവേശം ഉറപ്പിച്ചതാണ്. പക്ഷേ 1196 വോട്ടിന് കടന്നപ്പള്ളിയോട് തോറ്റു. തോല്‍ക്കുന്ന പാച്ചേനിക്ക് കണ്ണൂരിലിനി സീറ്റ് നല്‍കരുതെന്ന് പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ വാശിപിടിച്ചെങ്കിലും 2021 ലും ടിക്കറ്റ് കിട്ടി. പക്ഷേ ഇക്കുറിയും തോറ്റു. നിയമസഭയില്‍ ഒരു തവണയെങ്കിലും ഇരിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് പാച്ചേനി മടങ്ങിപ്പോകുന്നത്.

Related Articles
Next Story
Share it