സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീട് മന്ത്രി സമര്‍പ്പിച്ചു

പിലിക്കോട്: സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായി. സംസ്ഥാന കായിക വകുപ്പിന്റെ കായിക വികസന നിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് വീടൊരുക്കിയത്. സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു. 72-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മിന്നും താരമായിരുന്നു കെ.പി. രാഹുല്‍. ദുരിതങ്ങളോട് പൊരുതി, ഫുട്‌ബോളില്‍ വിസ്മയം സൃഷ്ടിച്ച് ജില്ലക്ക് അഭിമാനമായ രാഹുലിന് സ്വന്തമായി വീടില്ലാത്തത് സംബന്ധിച്ച് ഉത്തരദേശം അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എം. രാജഗോപാലന്‍ എം.എല്‍.എ. കായിക മന്ത്രിക്ക് നേരിട്ട് […]

പിലിക്കോട്: സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായി. സംസ്ഥാന കായിക വകുപ്പിന്റെ കായിക വികസന നിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് വീടൊരുക്കിയത്. സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു. 72-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മിന്നും താരമായിരുന്നു കെ.പി. രാഹുല്‍. ദുരിതങ്ങളോട് പൊരുതി, ഫുട്‌ബോളില്‍ വിസ്മയം സൃഷ്ടിച്ച് ജില്ലക്ക് അഭിമാനമായ രാഹുലിന് സ്വന്തമായി വീടില്ലാത്തത് സംബന്ധിച്ച് ഉത്തരദേശം അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എം. രാജഗോപാലന്‍ എം.എല്‍.എ. കായിക മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വീട് അനുവദിച്ചത്. വീടിന്റെ താക്കോല്‍ ദാനം കായിക യുവജനകാര്യ മന്ത്രി ഇ.പി.ജയരാജന്‍ നേരിട്ടെത്തി കേരള പിറവി ദിനത്തില്‍ നിര്‍വ്വഹിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദത്തിന്റെ നിറവിലാണ് രാഹുല്‍. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനും മന്ത്രി നേതൃത്വം നല്‍കി.
പിലിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി.ജയരാജന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു, പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ശ്രീധരന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍, മുന്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, ടി.വി. ഗോവിന്ദന്‍, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍, കെ. പി രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it