പി. അപ്പുക്കുട്ടന്‍ മാഷിന് സാഹിത്യ വേദിയുടെ ആദരം

കാസര്‍കോട്: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ പി. അപ്പുക്കുട്ടന്‍ മാഷിനുള്ള കാസര്‍കോട് സാഹിത്യ വേദിയുടെ ഉപഹാരം പയ്യന്നൂര്‍ അന്നൂരിലെ മാഷിന്റെ വീട്ടിലെത്തി സമര്‍പ്പിച്ചു. സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫ് അലി ചേരങ്കൈ, ട്രഷറര്‍ മുജീബ് അഹമദ്, ജോ.സെക്രട്ടറിമാരായ ആര്‍.എസ്. രാജേഷ് കുമാര്‍, റഹീം ചൂരി, പ്രവര്‍ത്തക സമിതി അംഗവും മാഷിന്റെ ശിഷ്യനുമായ എരിയാല്‍ അബ്ദുല്ല എന്നിവരാണ് പി. അപ്പുക്കുട്ടന്‍ മാഷിനെ സന്ദര്‍ശിച്ചു സാഹിത്യ വേദിയുടെ സ്‌നേഹാശംസകള്‍ കൈമാറിയത്. പ്രഗത്ഭനായ അധ്യാപകന്‍, […]

കാസര്‍കോട്: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ പി. അപ്പുക്കുട്ടന്‍ മാഷിനുള്ള കാസര്‍കോട് സാഹിത്യ വേദിയുടെ ഉപഹാരം പയ്യന്നൂര്‍ അന്നൂരിലെ മാഷിന്റെ വീട്ടിലെത്തി സമര്‍പ്പിച്ചു.
സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫ് അലി ചേരങ്കൈ, ട്രഷറര്‍ മുജീബ് അഹമദ്, ജോ.സെക്രട്ടറിമാരായ ആര്‍.എസ്. രാജേഷ് കുമാര്‍, റഹീം ചൂരി, പ്രവര്‍ത്തക സമിതി അംഗവും മാഷിന്റെ ശിഷ്യനുമായ എരിയാല്‍ അബ്ദുല്ല എന്നിവരാണ് പി. അപ്പുക്കുട്ടന്‍ മാഷിനെ സന്ദര്‍ശിച്ചു സാഹിത്യ വേദിയുടെ സ്‌നേഹാശംസകള്‍ കൈമാറിയത്.
പ്രഗത്ഭനായ അധ്യാപകന്‍, പ്രഭാഷകന്‍, വിമര്‍ശകന്‍, നാടക പ്രവര്‍ത്തകന്‍ തുടങ്ങിയ മാഷിന്റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ ഓര്‍ത്തെടുത്തു. കാസര്‍കോട് ചില വഴിച്ച സുവര്‍ണ നാളുകള്‍ എന്നും ഹൃദയത്തിലുണ്ടെന്നും കെ.എം. അഹ്‌മദ് മാഷ്, ശിഷ്യന്‍ കൂടിയായ സാഹിത്യ വേദി അദ്ധ്യക്ഷന്‍ റഹ്‌മാന്‍ തായലങ്ങാടി, സി.രാഘവന്‍ മാഷ്, കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ മാഷ്, കെ.വി. കുമാരന്‍ മാഷ് തുടങ്ങി കാസര്‍കോടന്‍ സൗഹൃദ കൂട്ടായ്മ നിറം മങ്ങാതെ മാഷ് ഓര്‍ത്തെടുത്തു. മധുരമുള്ള ഒരു പാട് നിമിഷങ്ങള്‍ ചിലവഴിച്ചാണ് സാഹിത്യ വേദി പ്രവര്‍ത്തകര്‍ മടങ്ങിയത്.

Related Articles
Next Story
Share it