റഷ്യന്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലെ ശാസ്ത്രജ്ഞന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, ഹോട്ടലിലെ 14ാം നിലയിലെ ജനാലയിലൂടെ താഴേക്ക് വീണ ശരീരത്തില്‍ കുത്തേറ്റ പാട് കണ്ടെത്തി

മോസ്‌കോ: റഷ്യന്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ പ്രശസ്ത ബയോളജിസ്റ്റായ അലക്സാണ്ടര്‍ സാഷാ കഗാന്‍സ്‌കി (45) ആണ് മരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്റെ 14ാം നിലയിലെ ജനാലയിലൂടെ താഴേക്കു വീഴുകയായിരുന്നു. ശരീരത്തില്‍ കുത്തേറ്റ പാട് ഉണ്ട്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ വാക്സിന്‍ ഗവേഷക സംഘാംഗമായിരുന്നു കഗാന്‍സ്‌കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിലെ ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ജെനോമിക് ആന്‍ഡ് റീജനറേറ്റീവ് മെഡിസിന്‍ […]

മോസ്‌കോ: റഷ്യന്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ പ്രശസ്ത ബയോളജിസ്റ്റായ അലക്സാണ്ടര്‍ സാഷാ കഗാന്‍സ്‌കി (45) ആണ് മരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്റെ 14ാം നിലയിലെ ജനാലയിലൂടെ താഴേക്കു വീഴുകയായിരുന്നു. ശരീരത്തില്‍ കുത്തേറ്റ പാട് ഉണ്ട്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ വാക്സിന്‍ ഗവേഷക സംഘാംഗമായിരുന്നു കഗാന്‍സ്‌കി.

സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിലെ ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ജെനോമിക് ആന്‍ഡ് റീജനറേറ്റീവ് മെഡിസിന്‍ ഡയറക്ടറായിരുന്ന സാഷാ കഗാന്‍സ്‌കി സ്‌കോട്ടിഷ് സര്‍വകലാശാലയുമായി ചേര്‍ന്നു ഗവേഷണം നടത്തിവരികയായിരുന്നു. ഡോ. കഗാന്‍സിയുടെ മരണത്തില്‍ റഷ്യന്‍ അന്വേഷണ സമിതി അന്വേഷണം ആരംഭിച്ചു.

ബന്ധുക്കളുടെ ശവകുടീരങ്ങള്‍ കാണാന്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പോയിരുന്ന സാഷാ കഗാന്‍സ്‌കി പഴയ സ്‌കൂള്‍ സുഹൃത്തിനെ കാണാന്‍ പോയതായി വിവരമുണ്ട്. കഗാന്‍സ്‌കി വീഴുന്നതിന് മുമ്പ് മല്‍പ്പിടുത്തം നടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it