റഷ്യയില്‍ 28 പേരുമായി പറന്ന യാത്രാവിമാനം കാണാതായി; ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 52 ആയി

മോസ്‌കോ: റഷ്യയില്‍ 28 പേരുമായി പറന്ന യാത്രാവിമാനം കാണാതായി. 22 യാത്രക്കാരും ആറ് ജീവനക്കാരുമായി പോകുകയായിരുന്ന യാത്രാ വിമാനമാണ് കിഴക്കന്‍ റഷ്യയില്‍ കാണാതായത്. കിഴക്കന്‍ റഷ്യയിലെ കംചത്ക ഉപദ്വീപില്‍ റഷ്യന്‍ സമയം ഉച്ചയോടെയാണ് വിമാനം കാണാതായത്. യാത്രക്കാരില്‍ ചെറിയ കുട്ടിയുമുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഎന്‍-26 മോഡല്‍ ഇരട്ട എഞ്ചിന്‍ വിമാനമാണ് കാണാതായതായി സ്ഥിരീകരിച്ചിരിക്കുന്നത്. ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിന് ബന്ധം നഷ്ടമായത്. ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 52 പേരുടെ മരണത്തിനിടയാക്കിയ […]

മോസ്‌കോ: റഷ്യയില്‍ 28 പേരുമായി പറന്ന യാത്രാവിമാനം കാണാതായി. 22 യാത്രക്കാരും ആറ് ജീവനക്കാരുമായി പോകുകയായിരുന്ന യാത്രാ വിമാനമാണ് കിഴക്കന്‍ റഷ്യയില്‍ കാണാതായത്. കിഴക്കന്‍ റഷ്യയിലെ കംചത്ക ഉപദ്വീപില്‍ റഷ്യന്‍ സമയം ഉച്ചയോടെയാണ് വിമാനം കാണാതായത്.

യാത്രക്കാരില്‍ ചെറിയ കുട്ടിയുമുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഎന്‍-26 മോഡല്‍ ഇരട്ട എഞ്ചിന്‍ വിമാനമാണ് കാണാതായതായി സ്ഥിരീകരിച്ചിരിക്കുന്നത്. ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിന് ബന്ധം നഷ്ടമായത്.

ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 52 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു വിമാനാപകടത്തിന്റെ വാര്‍ത്തയും പുറത്തുവരുന്നത്. ഫിലിപ്പൈന്‍സിലെ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്.

85 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും സൈനികരാണ്. ഒപ്പം മൂന്ന് സിവിലിയന്‍ പൗരന്മാരും മരിച്ചതായി ഫിലിപ്പീന്‍സ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധിക്കുമെന്ന് ഫിലിപ്പീന്‍സ് സൈനിക വക്താവ് അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന സൈനികരില്‍ ഭൂരിഭാഗവും അടുത്തിടെ സൈനിക പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. മുമ്പ് യു എസ് സൈന്യം ഉപയോഗിച്ചിരുന്ന ഈ വിമാനം ജനുവരി മാസമാണ് ഫിലിപ്പൈന്‍സിന് കൈമാറിയത്. രാജ്യത്തെ സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത സൈനിക വിന്യാസമുള്ള മേഖലയാണ് ഫിലിപ്പൈന്‍സിലെ സതേണ്‍ മേഖല. തീവ്രവാദ സാന്നിധ്യമുള്ള മേഖല കൂടിയാണിത്.

Related Articles
Next Story
Share it