യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കി ആക്രമണം; 70 സൈനികര്‍ മരിച്ചു

കീവ്: യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കി ആക്രമണം. 70ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രൈന്‍ തലസ്ഥാനമായ കീവിനും രണ്ടാമത്തെ നഗരമായ ഹര്‍ക്കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍ക്കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക താവളം സ്ഥിതി ചെയ്യുന്ന നാല് നിലകെട്ടിടം പീരങ്കി ആക്രമണത്തില്‍ തകര്‍ന്നു. ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിരവധി റഷ്യന്‍ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ യുക്രൈന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാന്‍ സന്നദ്ധരാകുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്‍ […]

കീവ്: യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കി ആക്രമണം. 70ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രൈന്‍ തലസ്ഥാനമായ കീവിനും രണ്ടാമത്തെ നഗരമായ ഹര്‍ക്കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍ക്കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക താവളം സ്ഥിതി ചെയ്യുന്ന നാല് നിലകെട്ടിടം പീരങ്കി ആക്രമണത്തില്‍ തകര്‍ന്നു. ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിരവധി റഷ്യന്‍ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
അതിനിടെ യുക്രൈന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാന്‍ സന്നദ്ധരാകുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്‍ പ്രസിഡണ്ട് വോളദമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ചു.

Related Articles
Next Story
Share it