കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ പ്രകോപനം സൃഷ്ടിച്ചാല്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ

മോസ്‌കോ: ബ്രിട്ടനെതിരെ മുന്നറിയിപ്പുമായി റഷ്യ. കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ പ്രകോപനം സൃഷ്ടിച്ചാല്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ അറിയിച്ചു. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തി മേഖലയിലാണെന്നുമാണ് ബ്രിട്ടന്റെയും മറ്റ് രാഷ്ട്രങ്ങളുടെയും വാദം. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണസേനാ കപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ […]

മോസ്‌കോ: ബ്രിട്ടനെതിരെ മുന്നറിയിപ്പുമായി റഷ്യ. കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ പ്രകോപനം സൃഷ്ടിച്ചാല്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ അറിയിച്ചു. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തി മേഖലയിലാണെന്നുമാണ് ബ്രിട്ടന്റെയും മറ്റ് രാഷ്ട്രങ്ങളുടെയും വാദം. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണസേനാ കപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടന്‍ വ്യക്തമാക്കി. സംഭവത്തെ റഷ്യ അകാരണമായി വളച്ചൊടിക്കുകയാണെന്നും ബ്രിട്ടന്‍ ആരോപിച്ചു.

Related Articles
Next Story
Share it