റഷ്യ കീവ് വളഞ്ഞു; വന്‍ സ്‌ഫോടന പരമ്പരകള്‍
കീവ്: യുക്രൈനെതിരായ റഷ്യന്‍ സൈനിക നടപടി അതിരൂക്ഷം. വ്യാപകമായ ബോംബ്രാക്രമണങ്ങള്‍. നിരവധി പേര്‍ക്ക് ജീവന്‍ പൊലിഞ്ഞു. പരിക്കുകളുമായി ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ ഏറെ. യുക്രൈന്‍ സൈനികര്‍ പൗരന്മാര്‍ക്ക് തിരിച്ചടിക്കാനായി ആയുധങ്ങള്‍ നല്‍കി തുടങ്ങി. യുക്രൈനിലെ തെരുവീഥികളില്‍ ഭീതികരമായ കാഴ്ചകളാണ്. റഷ്യന്‍ സൈന്യം കീവ് വളയുകയാണ്. യുദ്ധത്തിന് തയ്യാറാവണമെന്നും അതേസമയം രാജ്യം വിടാന്‍ ആലോചിക്കുന്നില്ലെന്നും യുക്രൈന്‍ പ്രസിഡണ്ട് വോളോഡമിര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈനിലെ വിവിധ നഗരങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് ഇന്ത്യക്കാര്‍ കടുത്ത ദുരിതത്തിലും ആശങ്കയിലുമാണ്. ഇവരെ […]

കീവ്: യുക്രൈനെതിരായ റഷ്യന്‍ സൈനിക നടപടി അതിരൂക്ഷം. വ്യാപകമായ ബോംബ്രാക്രമണങ്ങള്‍. നിരവധി പേര്‍ക്ക് ജീവന്‍ പൊലിഞ്ഞു. പരിക്കുകളുമായി ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ ഏറെ. യുക്രൈന്‍ സൈനികര്‍ പൗരന്മാര്‍ക്ക് തിരിച്ചടിക്കാനായി ആയുധങ്ങള്‍ നല്‍കി തുടങ്ങി. യുക്രൈനിലെ തെരുവീഥികളില്‍ ഭീതികരമായ കാഴ്ചകളാണ്. റഷ്യന്‍ സൈന്യം കീവ് വളയുകയാണ്. യുദ്ധത്തിന് തയ്യാറാവണമെന്നും അതേസമയം രാജ്യം വിടാന്‍ ആലോചിക്കുന്നില്ലെന്നും യുക്രൈന്‍ പ്രസിഡണ്ട് വോളോഡമിര്‍ സെലന്‍സ്‌കി പറഞ്ഞു.
യുക്രൈനിലെ വിവിധ നഗരങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് ഇന്ത്യക്കാര്‍ കടുത്ത ദുരിതത്തിലും ആശങ്കയിലുമാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനം നാളെ റൊമാനിയയിലേക്ക് തിരിക്കാനാണ് സാധ്യത. പുറത്ത് സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും വ്യോമാക്രമണങ്ങള്‍ നടക്കാനുള്ള എയര്‍ സൈറണ്‍ കേള്‍ക്കുന്നതും പലരും ഓടി ബങ്കറുകളിലേക്കും ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളിലേക്കും ഓടിക്കയറുന്നതും ഭീകരമായ കാഴ്ചയായിരിക്കുകയാണെന്നും യുക്രൈനിലുള്ള മലയാളികള്‍ പറയുന്നു.
എത്രയും വേഗം കീവ് പിടിച്ചെടുക്കുക എന്നതാണ് റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യം. ഇതിന് വേണ്ടി കീവ് വളഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായ ഷെല്ലിംഗുകളും ബോംബിംഗുമാണ് നടക്കുന്നത്.
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്റെയും പ്രസിഡണ്ട് വോളോഡമിര്‍ സെലന്‍സ്‌കി യുടെയും ആഹ്വാനം. എങ്ങനെ ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന് യുക്രൈന്‍ പൗരന്‍മാര്‍ക്ക് നേരത്തെ പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാന്‍ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിന് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നില്‍ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരന്‍മാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളില്‍ തുടരണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു.