താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

കീവ്: റഷ്യ യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത് വലിയ ആശ്വാസമായി. യുദ്ധം ആരംഭിച്ചതിന്റെ പത്താം നാളിലാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാടുണ്ടായത്. രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നാണ് വാര്‍ത്ത. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും. മാനുഷിക പരിഗണന വെച്ച് പൗരന്മാരെ രക്ഷിക്കുന്നതിനാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്നും റഷ്യ വ്യക്തമാക്കി. അതിനിടെ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസ് കിഴക്കന്‍ യൂറോപ് സന്ദര്‍ശിക്കാനൊരുങ്ങുന്നു. യുക്രൈന്റെ അയല്‍ രാജ്യങ്ങളായ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളിലാണ് കമല […]

കീവ്: റഷ്യ യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത് വലിയ ആശ്വാസമായി. യുദ്ധം ആരംഭിച്ചതിന്റെ പത്താം നാളിലാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാടുണ്ടായത്. രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നാണ് വാര്‍ത്ത. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും. മാനുഷിക പരിഗണന വെച്ച് പൗരന്മാരെ രക്ഷിക്കുന്നതിനാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്നും റഷ്യ വ്യക്തമാക്കി.
അതിനിടെ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസ് കിഴക്കന്‍ യൂറോപ് സന്ദര്‍ശിക്കാനൊരുങ്ങുന്നു. യുക്രൈന്റെ അയല്‍ രാജ്യങ്ങളായ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളിലാണ് കമല ഹാരിസ് സന്ദര്‍ശനം നടത്തുക. റഷ്യന്‍ കടന്നുകയറ്റത്തിനെതിരെ പൊരുതുന്ന നാറ്റോയുടെ കിഴക്കന്‍ സഖ്യകക്ഷികള്‍ക്കുള്ള പിന്തുണ പ്രഖ്യാപനം കൂടിയാണ് കമലയുടെ സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം റഷ്യന്‍ സൈന്യം യുക്രൈന്‍ നഗരങ്ങളില്‍ ബോംബ്രാക്രമണം നടത്തുകയാണെന്ന വാര്‍ത്തകള്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുട്ടിന്‍ നിഷേധിച്ചു. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുട്ടിന്‍ ഇക്കാര്യം അറിയിച്ചത്.

Related Articles
Next Story
Share it