പി.ജെ ജോസഫ് ഉള്‍പ്പെടുന്ന കേരളകോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ആര്‍.എസ്.എസ് ഗൂഡപദ്ധതി; പി.സി തോമസിന്റെ ലയന നാടകത്തിന് പിന്നില്‍ ഹിഡന്‍ അജണ്ടയെന്ന് കോടിയേരി

കണ്ണൂര്‍: പി.ജെ ജോസഫ് ഉള്‍പ്പെടുന്ന കേരളാകോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ആര്‍.എസ്.എസ് ഗൂഡപദ്ധതി തയ്യാറാക്കിയിരിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജോസഫ് ഗ്രൂപ്പിനെ ബി.ജെ.പിയുടെ ഭാഗമാക്കുന്നതിനാണ് ആര്‍.എസ്.എസ് നിര്‍ദേശാനുസരണം പി.സി തോമസ് ലയനനാടകം നടത്തിയതെന്നും കോടിയേരി കുറ്റപ്പെടുത്തി. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ എന്‍.ഡി.എയുമായി അടുപ്പിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിവരുന്നുണ്ട്. എന്നാല്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കാതെ വന്നതോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ബി.ജെ.പിയുടെ ഭാഗമാക്കി മാറ്റാന്‍ പി.സി തോമസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഭാവിയില്‍ പി.ജെ ജോസഫ് […]

കണ്ണൂര്‍: പി.ജെ ജോസഫ് ഉള്‍പ്പെടുന്ന കേരളാകോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ആര്‍.എസ്.എസ് ഗൂഡപദ്ധതി തയ്യാറാക്കിയിരിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജോസഫ് ഗ്രൂപ്പിനെ ബി.ജെ.പിയുടെ ഭാഗമാക്കുന്നതിനാണ് ആര്‍.എസ്.എസ് നിര്‍ദേശാനുസരണം പി.സി തോമസ് ലയനനാടകം നടത്തിയതെന്നും കോടിയേരി കുറ്റപ്പെടുത്തി. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ എന്‍.ഡി.എയുമായി അടുപ്പിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിവരുന്നുണ്ട്. എന്നാല്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കാതെ വന്നതോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ബി.ജെ.പിയുടെ ഭാഗമാക്കി മാറ്റാന്‍ പി.സി തോമസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഭാവിയില്‍ പി.ജെ ജോസഫ് ഉള്‍പ്പെടുന്ന കേരള കോണ്‍ഗ്രസിനെ എന്‍.ഡി.എയില്‍ എത്തിക്കാനുള്ള തന്ത്രമാണ് ആര്‍.എസ്.എസ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Related Articles
Next Story
Share it