റൊണാള്‍ഡോ രണ്ട് ഗോള്‍ നേടിയിട്ടും ജയം പി.എസ്.ജിക്ക്

റിയാദ്: മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയും മുഖാമുഖം അണിനിരന്ന റിയാദ് സീസണ്‍ കപ്പ് സൗഹൃദ മത്സരത്തില്‍ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്ക് ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനെ 5-4നാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്.വിജയികള്‍ക്ക് വേണ്ടി ലയണല്‍ മെസ്സി രണ്ടാം മിനിറ്റില്‍ ഗോളടിച്ച് മുന്നേറി. 42-ാം മിനിറ്റില്‍ മാര്‍ക്കിഞ്ഞോസും 53-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസും 60-ാം മിനിറ്റില്‍ (പെനാല്‍റ്റി) കിലിയന്‍ എംബാപ്പെയും 78-ാം മിനിറ്റില്‍ ഹ്യൂഗോ എകിറ്റെക്കേയുമാണ് പി.എസ്.ജിക്ക് വേണ്ടി ഗോള്‍ നേടിയത്. റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനായി […]

റിയാദ്: മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയും മുഖാമുഖം അണിനിരന്ന റിയാദ് സീസണ്‍ കപ്പ് സൗഹൃദ മത്സരത്തില്‍ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്ക് ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനെ 5-4നാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്.
വിജയികള്‍ക്ക് വേണ്ടി ലയണല്‍ മെസ്സി രണ്ടാം മിനിറ്റില്‍ ഗോളടിച്ച് മുന്നേറി. 42-ാം മിനിറ്റില്‍ മാര്‍ക്കിഞ്ഞോസും 53-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസും 60-ാം മിനിറ്റില്‍ (പെനാല്‍റ്റി) കിലിയന്‍ എംബാപ്പെയും 78-ാം മിനിറ്റില്‍ ഹ്യൂഗോ എകിറ്റെക്കേയുമാണ് പി.എസ്.ജിക്ക് വേണ്ടി ഗോള്‍ നേടിയത്. റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 33-ാം മിനിറ്റിലും ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്തും ഗോളടിച്ചു. 56-ാം മിനിറ്റില്‍ ഹ്യൂയോണ്‍ സൂജാങ്ങും 94-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സന്‍ ടാലിസ്‌കയും ഗോളടിച്ചു. അമിതാഭ് ബച്ചനായിരുന്നു മത്സരത്തിലെ മുഖ്യാതിഥി.

Related Articles
Next Story
Share it