ഭക്ഷണ സാമഗ്രികള്‍ ശുചി മുറിയില്‍ കണ്ടതിനെ ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടതിനെ ചോദ്യം ചെയ്ത ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസറെ ഹോട്ടലുകാര്‍ മര്‍ദ്ദിച്ചു. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. ബന്തടുക്ക പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബറായയേയാണ് പിലാത്തറയിലെ കെസി റെസ്റ്റോറന്റ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഹോട്ടലുടമ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29), സെക്യൂരിറ്റ് ജീവനക്കാരന്‍ ടി.ദാസന്‍ (70) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോട്ടോ എടുത്ത ഡോക്ടറുടെ ഫോണും ഇവര്‍ പിടിച്ചു വാങ്ങിയതായി പരാതിയില്‍ […]

കണ്ണൂര്‍: ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടതിനെ ചോദ്യം ചെയ്ത ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസറെ ഹോട്ടലുകാര്‍ മര്‍ദ്ദിച്ചു. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. ബന്തടുക്ക പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബറായയേയാണ് പിലാത്തറയിലെ കെസി റെസ്റ്റോറന്റ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഹോട്ടലുടമ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29), സെക്യൂരിറ്റ് ജീവനക്കാരന്‍ ടി.ദാസന്‍ (70) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോട്ടോ എടുത്ത ഡോക്ടറുടെ ഫോണും ഇവര്‍ പിടിച്ചു വാങ്ങിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
വിനോദയാത്രയ്ക്ക് പുറപ്പെട്ട ഡോക്ടറും സഹപ്രവര്‍ത്തകരും അടങ്ങുന്ന 31 പേരടങ്ങുന്ന സംഘം ഇന്നലെ രാവിലെ ഭക്ഷണം കഴിക്കാനാണ് പിലാത്തറയിലെ ഹോട്ടലില്‍ കയറിയത്.
അതേ സമയമാണ് ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ ശ്രദ്ധയില്‍ പെട്ടത്. ഇത് ചോദ്യം ചെയ്തതാണ് റെസ്റ്റോറന്റ് ഉടമയെയും ജീവനക്കാരെയും പ്രകോപിച്ചത്.

Related Articles
Next Story
Share it