സുരക്ഷാ വേലിയില്ലാത്ത ജലാശയങ്ങള്‍ അപകട ഭീഷണിയാവുന്നു

ബദിയടുക്ക: സുരക്ഷാ സംവിധാനങ്ങളില്ലാത്ത ജലാശയങ്ങള്‍ അപകട ഭീഷണിയായി മാറുന്നു. സുരക്ഷാ വേലിയില്ലാത്ത കുളങ്ങളും ആള്‍മറയില്ലാത്ത കിണറുകളും ഖനനം കഴിഞ്ഞ ശേഷം മൂടാതെ കിടക്കുന്ന ചെങ്കല്‍ ക്വാറികളടക്കമുള്ള നിരവധി ജലാശയങ്ങളാണ് വിവിധ ഭാഗങ്ങളില്‍ അപകട ഭീഷണിയായി സ്ഥിതിചെയ്യുന്നത്. മഴക്കാലം തുടങ്ങിയതോടെ ഇത് പോലുള്ള ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. അവധിക്കാലമായതിനാല്‍ യാതൊരുവിധ സുരക്ഷയുമില്ലാത്ത ഇത്തരം ജലാശയങ്ങളില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ കുളിക്കാനും നീന്തല്‍ പഠിക്കാനും എത്തുന്നതാണ് അപകടത്തിന് കാരണമാവുന്നത്. പലരും നാട്ടിന്‍ പുറങ്ങളിലുള്ള കുളങ്ങളടക്കമുള്ള ജലാശയങ്ങളുടെ ആഴവും മറ്റും മനസിലാക്കാതെ […]

ബദിയടുക്ക: സുരക്ഷാ സംവിധാനങ്ങളില്ലാത്ത ജലാശയങ്ങള്‍ അപകട ഭീഷണിയായി മാറുന്നു. സുരക്ഷാ വേലിയില്ലാത്ത കുളങ്ങളും ആള്‍മറയില്ലാത്ത കിണറുകളും ഖനനം കഴിഞ്ഞ ശേഷം മൂടാതെ കിടക്കുന്ന ചെങ്കല്‍ ക്വാറികളടക്കമുള്ള നിരവധി ജലാശയങ്ങളാണ് വിവിധ ഭാഗങ്ങളില്‍ അപകട ഭീഷണിയായി സ്ഥിതിചെയ്യുന്നത്. മഴക്കാലം തുടങ്ങിയതോടെ ഇത് പോലുള്ള ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. അവധിക്കാലമായതിനാല്‍ യാതൊരുവിധ സുരക്ഷയുമില്ലാത്ത ഇത്തരം ജലാശയങ്ങളില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ കുളിക്കാനും നീന്തല്‍ പഠിക്കാനും എത്തുന്നതാണ് അപകടത്തിന് കാരണമാവുന്നത്. പലരും നാട്ടിന്‍ പുറങ്ങളിലുള്ള കുളങ്ങളടക്കമുള്ള ജലാശയങ്ങളുടെ ആഴവും മറ്റും മനസിലാക്കാതെ കുളിക്കാനിറങ്ങുന്നത് പലപ്പോഴും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്.
ചിലയിടങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെയാണ് പലരും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നത്. വഴിയരികിലും തോട്ടങ്ങളിലുമുള്ള വെള്ളം നിറഞ്ഞ് കിടക്കുന്ന കുളത്തിനരികിലൂടെ രാത്രി കാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.
മണ്ണിട്ട് മൂടാതെയും ചുറ്റിലും സുരക്ഷാവേലികള്‍ നിര്‍മ്മിക്കാതെയുമുള്ള ഖനനം കഴിഞ്ഞ ക്വാറികള്‍ മനുഷ്യര്‍ക്ക് പുറമെ മൃഗങ്ങളും അപകടത്തില്‍ പെടാന്‍ കാരണമാവുകയാണ്. ഖനനം നിര്‍ത്തിയാല്‍ ക്വാറികള്‍ മൂടണമെന്നും അല്ലാത്തപക്ഷം സുരക്ഷാ വേലിയുണ്ടാക്കണമെന്ന ചട്ടമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെടാറില്ല. അപകടം വിളിച്ചോതുന്ന തരത്തിലുള്ള ജലാശയങ്ങള്‍ക്ക് ചുറ്റും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതരും തയ്യാറാവുന്നില്ല.

Related Articles
Next Story
Share it