ഇസ്റായേല്‍ സൈന്യത്തിന് നല്‍കുന്ന പിന്തുണ കുറയ്ക്കണം; യു.എസ് പ്രസിഡന്റ് ജോ ബൈഡനെ നേര്‍ക്കുനേര്‍ നിന്ന് ചോദ്യം ചെയ്ത് റാഷിദ ത്വലൈബ്

വാഷിങ്ടണ്‍: പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ നേര്‍ക്കുനേര്‍ നിന്ന് ചോദ്യം ചെയ്ത് റാഷിദ ത്വലൈബ്. ഇസ്റാഈല്‍ സൈന്യത്തിന് നല്‍കുന്ന സഹായം കുറയ്ക്കണമെന്നാണ് റാഷിദ ആവശ്യപ്പെട്ടത്. പാലസ്തീനി- അമേരിക്കന്‍ വംശജയായ കോണ്‍ഗ്രസ് അംഗമായ റാഷിദ പ്രതിനിധീകരിക്കുന്ന മിഷിഗണിനടുത്ത് ബൈഡന്‍ ഒരു ഔദ്യോഗിക പരിപാടിക്ക് എത്തിയപ്പോഴാണ് നേര്‍ക്കുനേര്‍ വാഗ്വാദമുണ്ടായത്. ഇസ്റാഈലിന് ഏകപക്ഷീയമായി നല്‍കുന്ന പിന്തുണ അവസാനിപ്പിച്ച്, പാലസ്തീനിലെ ജീവനുകള്‍ രക്ഷിക്കാന്‍ ഇടപെടണമമെന്ന് റാഷിദ ബൈഡനോട് ആവശ്യപ്പെട്ടു. പാലസ്തീന്റെ മനുഷ്യാവകാശം ഒരു വിലപേശല്‍ കാര്യമല്ല, ചര്‍ച്ചയാണ് വേണ്ടത്. അവരുടെ […]

വാഷിങ്ടണ്‍: പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ നേര്‍ക്കുനേര്‍ നിന്ന് ചോദ്യം ചെയ്ത് റാഷിദ ത്വലൈബ്. ഇസ്റാഈല്‍ സൈന്യത്തിന് നല്‍കുന്ന സഹായം കുറയ്ക്കണമെന്നാണ് റാഷിദ ആവശ്യപ്പെട്ടത്. പാലസ്തീനി- അമേരിക്കന്‍ വംശജയായ കോണ്‍ഗ്രസ് അംഗമായ റാഷിദ പ്രതിനിധീകരിക്കുന്ന മിഷിഗണിനടുത്ത് ബൈഡന്‍ ഒരു ഔദ്യോഗിക പരിപാടിക്ക് എത്തിയപ്പോഴാണ് നേര്‍ക്കുനേര്‍ വാഗ്വാദമുണ്ടായത്. ഇസ്റാഈലിന് ഏകപക്ഷീയമായി നല്‍കുന്ന പിന്തുണ അവസാനിപ്പിച്ച്, പാലസ്തീനിലെ ജീവനുകള്‍ രക്ഷിക്കാന്‍ ഇടപെടണമമെന്ന് റാഷിദ ബൈഡനോട് ആവശ്യപ്പെട്ടു.

പാലസ്തീന്റെ മനുഷ്യാവകാശം ഒരു വിലപേശല്‍ കാര്യമല്ല, ചര്‍ച്ചയാണ് വേണ്ടത്. അവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. പാലസ്തീനികളെ അക്രമിക്കാന്‍ വര്‍ഷാവര്‍ഷം ഇസ്റയേലിലെ വലതുപക്ഷ ഭരണകൂടത്തിന് യു.എസ് ഡോളറുകള്‍ നല്‍കുന്നത് ശരിയല്ല. സ്‌കൂളുകള്‍ തകര്‍ക്കുന്നതടക്കമുള്ള അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും റാഷിദ ബൈഡനോട് പറഞ്ഞു.

പിന്നാലെ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ, റാഷിദയ്ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. 'നിങ്ങളുടെ മുത്തശ്ശിക്കും കുടുംബത്തിനും വേണ്ടി ഞാനെന്റെ ഹൃദയത്തില്‍ നിന്ന് പ്രാര്‍ഥിക്കുന്നു. അവര്‍ വെസ്റ്റ് ബാങ്കില്‍ സുരക്ഷിതമായിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. നിങ്ങളൊരു പോരാളിയാണ്. ഒരു പോരാളിയായതില്‍ നിങ്ങളെ അഭിനന്ദിക്കുന്നു'- ജോ ബൈഡന്‍ പറഞ്ഞു.

യു.എസിലെ ആദ്യത്തെ പാലസ്തീന്‍ വംശജയായ കോണ്‍ഗ്രസ് അംഗമാണ് റാഷിദ തലൈബ്. യു.എസിലെ ഡെട്രോയിറ്റിലായിരുന്നു റാഷിദയുടെ ജനനം. പാലസ്തീന്‍ അഭയാര്‍ഥികളായിരുന്നു ഇവരുടെ മാതാപിതാക്കള്‍. റാഷിദയുടെ മുത്തശ്ശി ഇപ്പോള്‍ താമസിക്കുന്നത് ഇസ്റായേല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കിലാണ്.

Related Articles
Next Story
Share it