Begin typing your search above and press return to search.
യു.എ.ഇ കെ.ടി.പി.ജെ ഹാഷിം അനുസ്മരണം നടത്തി
ചുരുങ്ങിയ കാലയളവ് കൊണ്ട് ഒരുപാട് ആയുസിന്റെ നന്മകള്‍ ചെയ്ത് വെച്ചാണ് ഹാഷിം വിട്ടുപിരിഞ്ഞ് പോയതെന്ന് അഡൈ്വസറി അംഗം ഹുസൈന്‍ പടിഞ്ഞാര്‍

ദുബായ്: യു.എ.ഇ കെ.ടി.പി.ജെയുടെ ആഭിമുഖ്യത്തില്‍ ഹാഷിം അബൂബക്കര്‍ അനുസ്മരണ യോഗം ദേരാ സബ് കായിലുള്ള വേവ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ചേര്‍ന്നു. ഗഫാര്‍ സഹദി പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് വൈസ് പ്രസിഡണ്ട് മുനീര്‍ പടിഞ്ഞാറിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസി. ശരീഫ് കോളിയാട് ഉദ് ഘാടനം ചെയ്തു.
ചുരുങ്ങിയ കാലയളവ് കൊണ്ട് ഒരുപാട് ആയുസിന്റെ നന്മകള്‍ ചെയ്ത് വെച്ചാണ് ഹാഷിം വിട്ടുപിരിഞ്ഞ് പോയതെന്ന് അഡൈ്വസറി അംഗം ഹുസൈന്‍ പടിഞ്ഞാര്‍ പറഞ്ഞു. അഹ് മദ് എം.എം, സലീം എം.ഒ, ജാഫര്‍ അബ്ദുള്ള, ഹൈദര്‍ അലി, സഫുവാന്‍, മാമി, മുനീബ് ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കല ബഷീര്‍ സ്വാഗതവും ഫൈസല്‍ കോളിയാട് നന്ദിയും പറഞ്ഞു.
Next Story