ഹാഷിമേ, നിന്റെ നിറപുഞ്ചിരി മായില്ല ഒരിക്കലും...

എപ്പോള്‍ വിളിച്ചാലും 'കലാ എന്തായിട' എന്ന ചിരിച്ചു കൊണ്ടുള്ള മറുപടിയായിരുന്നു പതിവ്. രണ്ടുനാള്‍ മുമ്പ് വിളിച്ചപ്പോള്‍ മാത്രമാണ് ശബ്ദം ഇടറിക്കൊണ്ട് 'കല എന്തും കൈന്നില്ലടാ, അസുഖം എന്നെ ആകെ തളര്‍ത്തി' എന്ന മറുപടി കേട്ടത്. ഹാഷിമിനെ സമാധാനിപ്പിക്കാന്‍ ഞാന്‍ വളരെ പാടുപെട്ടു. അതിനിടയിലും നാളെ ജെസിബി വരും ക്വാര്‍ട്ടേഴ്‌സിന്റെ ഫൈനല്‍ സ്റ്റേജ് വര്‍ക്ക് നാളെ തന്നെ തീരും എന്ന് പറഞ്ഞാണ് അവന്‍ ഫോണ്‍വെച്ചത്.

പക്ഷെ...

ഹാഷിം, ഞങ്ങളുടെയൊക്കെ കരള് പറിച്ചെടുത്ത് കൊണ്ടാണ് പോയതെങ്കിലും നിന്റേത് ഭാഗ്യം ലഭിച്ച ജന്മമായിരുന്നു. എത്രയോ ആയുസ്സിന്റെ നന്മകളാണ് നിന്റെ ചെറിയ ജീവിതം കൊണ്ട് ഞങ്ങള്‍ക്ക് നീ കാണിച്ചു തന്നത്, രാപ്പകല്‍ ഭേദമന്യേ ഓടി നടന്ന് സ്വന്തം കീശയില്‍ നിന്ന് പണം ചെലവാക്കി ക്വാര്‍ട്ടേഴ്‌സിന്റെ പണി പൂര്‍ത്തീകരിച്ചത് നിന്റെ മാത്രം സ്വകാര്യ അലങ്കാരമാണ്.

നന്മകള്‍ മാത്രം പറയാനും ഓര്‍മ്മിക്കാനുമുള്ള അനിര്‍വ്വചനീയ വ്യക്തിത്വത്തിനുടമയായിരുന്നു നമ്മില്‍ നിന്നും വിടപറഞ്ഞുപോയ നമ്മുടെ എല്ലാവരുടെയും പ്രിയ സുഹൃത്ത് ഹാഷിം അബൂബക്കര്‍ (വെല്‍ഫിറ്റ്). അബൂബക്കര്‍ എന്ന് വിളിക്കുമ്പോഴാണ് ഹാഷിമിന് കൂടുതല്‍ ഇഷ്ടം.

കറകളഞ്ഞ ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച ഒരാള്‍. പലര്‍ക്കും സാരോപദേശങ്ങളിലൂടെയും പരോപകാരത്തിലൂടെയും ഹാഷിം മാതൃക കാട്ടി. എളിമ, വിനയം നിന്നെ കഴിച്ചേ മാറ്റാരുമുള്ളൂ, സൗഹൃദം സ്ഥാപിക്കുന്നത് നിന്റെ ചോരയില്‍ ലയിച്ചതാണ്, നിന്റെ ജീവിതാഭിലാഷമായ കൊച്ചു കൊട്ടാരത്തില്‍ നിനക്ക് കിടക്കാന്‍ സാധിച്ചില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ നെഞ്ച് പിളരുകയാണ്. നിന്റെ വീടിന്റെ പൂര്‍ത്തീകരണത്തിന് ഇടയിലും നമ്മുടെ ഒരു സുഹിര്‍ത്തിന് വേണ്ടി ഒരു വീട് പണിത് നല്‍കാന്‍ നീ കാണിച്ച ഉത്സാഹം റബ്ബ് സ്വീകരിക്കുക തന്നെ ചെയ്യും.

പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും നാടിന് നെടും തൂണായ യുഎഇ കെ.ടി.പി.ജെയുടെ പണം സൂക്ഷിപ്പുകാരനായി 15 വര്‍ഷത്തോളമായി നീ സേവനം ചെയ്തുവരികയായിരുന്നു.

ചിലരുടെ വിയോഗം നികത്താനാവാത്ത വിടവ് തന്നെയാണ്. നമ്മുടെ ഹാഷിമിന്റെ വിയോഗവും നാടിന്റെ സമസ്ത മേഖലകളിലും വിടവ് സൃഷ്ടിക്കുക തന്നെ ചെയ്യും. ഹാഷിമിന്റെ വിയോഗത്തില്‍ യു.എ.ഇ കെ.ടി.പി.ജെയുടെ അനുശോചനം അറിയിക്കുന്നു.

യാ അല്ലാഹ്, ഹാഷിമിന്റെ ബര്‍സഖി ജീവിതം വിജയിപ്പിക്കണേ നാഥാ. കുടുംബത്തിന് സമാധാനം നല്‍കണേ അല്ലാഹ്. നാളെ ഞങ്ങളെ എല്ലാവരെയും മുത്തു റസൂല്‍ സ. അയുടെ കൂടെ ജന്നത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടണേ അല്ലാഹ്. ആമീന്‍ യാ റബ്ബല്‍ ആലമീന്‍

ബഷീര്‍ കല

സെക്രട്ടറി

യു.എ.ഇ കെ.ടി.പി.ജെ.

Related Articles
Next Story
Share it