വിജയന്‍ മേലത്തും ശൈലജയും മികച്ച ശിശു സൗഹൃദ പൊലീസ് ഓഫിസര്‍മാര്‍

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച ശിശു സൗഹൃദ പ്രവര്‍ത്തനം നടത്തിയ മികച്ച പൊലിസ് സ്റ്റേഷനായി വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനെയും ശിശു സൗഹൃദ പൊലിസ് ഓഫീസര്‍മാരായി വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ മേലത്ത്, ബേക്കല്‍ പൊലിസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ ഷൈലജ എന്നിവരെയും തിരഞ്ഞെടുത്തു.

ജില്ലാ പൊലിസ് ആസ്ഥാനത്ത് ചേര്‍ന്ന ചടങ്ങില്‍ കാസര്‍കോട് അഡീഷണല്‍ പൊലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍ ഇരുവര്‍ക്കും ഉപഹാരം നല്‍കി. വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ ദീന്‍ ദയാല്‍ ബഡ്സ് സ്‌കൂള്‍, പ്രഗതി സ്പെഷ്യല്‍ സ്‌കൂള്‍, ആശ്രീ സ്പെഷ്യല്‍ സ്‌കൂള്‍, വിദ്യാനഗര്‍ അന്ധ വിദ്യാലയം, ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയം എന്നീ സ്‌കൂളുകളിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും പഠനം നിര്‍ത്തിയ കുട്ടികളെ കണ്ടെത്തി സ്‌കൂളിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളും ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി നിര്‍ധനരായ ആളുകള്‍ക്ക് വീല്‍ ചെയറുകള്‍ എത്തിച്ചതും കുട്ടികളിലെ ലഹരി വ്യാപനം തടത്തിയ ബോധവല്‍ക്കരണ പരിപാടികളുമാണ് വിജയന്‍ മേലത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ ശിശു സൗഹൃദ പൊലീസിന്റെ പ്രവര്‍ത്തനത്തിനാണ് ശൈലജയെ സമ്മാനാര്‍ഹയാക്കിയത്.

Related Articles
Next Story
Share it