ദുബായ് വിസ ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ പുതുക്കാം; 'സലാമ' റെഡി

ദുബായ്; ദുബായിലെ താമസക്കാര്‍ക്ക് വിസ പുതുക്കുന്നത് ഇനി കടമ്പയാവില്ല. ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ വിസ പുതുക്കാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് സജ്ജമാക്കിയ പുതിയ എ.ഐ അനുബന്ധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ സലാമയിലൂടെ താമസക്കാര്‍ക്ക് ഇപ്പോള്‍ എളുപ്പത്തില്‍ വിസ പുതുക്കാനാകും. സലാമ പ്ലാറ്റ്ഫോമില്‍ നിന്ന് നേരിട്ട് അപ്ഡേറ്റ് ചെയ്ത ഡോക്യുമെന്റുകളും പേപ്പറുകളും ഡൗണ്‍ലോഡ് ചെയ്യാനും ഇതുവഴി നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനും കഴിയും.
ഒരു ഉപയോക്താവ് സലാമയില്‍ ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍, എ.ഐ അവരുടെ വിശദാംശങ്ങള്‍ സ്വയമേവ തിരിച്ചറിയുകയും അവരുടെ ആശ്രിത വിസ (dependent's visa) നില പ്രദര്‍ശിപ്പിക്കുകയും കാലഹരണപ്പെടുന്നതിന് മുമ്പുള്ള ശേഷിക്കുന്ന ദിവസങ്ങള്‍ ഹൈലൈറ്റ് ചെയ്യുകയും ചെയ്യുന്നു.അപേക്ഷകന് പിന്നീട് പുതുക്കല്‍ കാലയളവ് തിരഞ്ഞെടുക്കാനാകും. ഏതാനും ക്ലിക്കുകളിലൂടെ കുടുംബാംഗങ്ങള്‍ക്കുള്ള റെസിഡന്‍സി വിസ പുതുക്കുന്ന് പ്ലാറ്റ്‌ഫോം കാര്യക്ഷമമാക്കുന്നു.