HONOURED | കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെ.വി കുമാരന്‍ മാസ്റ്ററെ ആദരിച്ചു

കാസര്‍കോട്: വിവര്‍ത്തന സാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെ.വി കുമാരന്‍ മാസ്റ്ററെ എം.ജി നഗര്‍ പന്നിപ്പാറ മഹാത്മാ ഗാന്ധി വായനശാല ആദരിച്ചു.

വായനശാല പ്രസിഡണ്ട് പി.വി കുഞ്ഞമ്പുവിന്റെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ് ഘാടനം ചെയ്തു. അവര്‍ഡിനര്‍ഹമായ കൃതി 'യാനം' എഴുത്തുകാരന്‍ രാഘവന്‍ ബെള്ളിപ്പാടി പരിചയപ്പെടുത്തി. കെ. രാജന്‍, ഉസ് മാന്‍ കടവത്ത് എന്നിവര്‍ പ്രസംഗിച്ചു. കെ.വി കുമാരന്‍ മാസ്റ്റര്‍ വിവര്‍ത്തനാനുഭവം പങ്കുവെച്ചു. സെക്രട്ടറി ടി. കബീര്‍ സ്വാഗതം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ വായനശാല നടത്തിയ മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് കെ.വി കുമാരന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it