IFTAR MEET | കിംസ് ആസ് പത്രിയില്‍ ഇഫ് താര്‍ സംഗമം നടത്തി

കാസര്‍കോട്: കാസര്‍കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(കിംസ്) ഹോസ്പിറ്റലില്‍ ഇഫ് താര്‍ സംഗമം സംഘടിപ്പിച്ചു. കിംസ് എം.ഡി ഡോ. പ്രസാദ് മേനോന്‍, ഡോ. ഉഷാ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ റമദാന്‍ ഒന്ന് മുതല്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആസ് പത്രി ജീവനക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും സമൂഹ നോമ്പുതുറ സംഘടിപ്പിച്ചുവരുന്നു. ഡോ. അവിനാശ് കകുഞ്ച ഉദ് ഘാടനം ചെയ്തു. കിംസ് അഡ് മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജേശ്വരി അധ്യക്ഷത വഹിച്ചു.

ഡോക്ടര്‍മാരായ സുരേഷ്, നവാസ്, ഷിഫാര്‍, അഖില്‍, ഷാദിയ, ആനന്ദ്, മാധ്യമ പ്രവര്‍ത്തകരായ അബ്ദുല്‍ മുജീബ്, വിനയ് കുമാര്‍, ഗണേഷ്, പൊതുപ്രവര്‍ത്തകരായ ഹസന്‍ ഈച്ചിലിങ്കാല്‍, ഷൈന്‍ തളങ്കര, അമീര്‍ ഏരിയാല്‍, മുനീര്‍ ചെമ്മനാട്, ബിനോയ് തോമസ്, ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. അന്‍വര്‍ മാങ്ങാടന്‍ സ്വാഗതവും സിദ്ദിഖ് ചേരങ്കൈ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it