150 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത്

ദുബായ്-നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ട് എന്‍.കെ. അബ്ദുല്റഹ്മാന് ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് വിതരണം ചെയ്തു. അര്‍ഹതപ്പെട്ട 150 കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. ഇതിന് പുറമെ നെല്ലിക്കുന്ന് ജുമാ മസ് ജിദിലെ ഖത്തീബ്, ഇമാം അടക്കമുള്ള ഉസ്താദുമാര്‍ക്കും ജമാഅത്തിന് കീഴിലുള്ള 5 നിസ്‌കാര പള്ളികളിലെ ഇമാമുമാര്‍ക്കും സാമ്പത്തിക സഹായവും വിതരണം ചെയ്തു.
നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ് ജിദ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കുഞ്ഞാമു തൈവളപ്പില്‍ നിന്നും തുക സ്വീകരിച്ച് നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ് ജിദ് പ്രസിഡണ്ട്് എന്‍.കെ അബ്ദു റഹിമാന്‍ ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഖജാഞ്ചി ഹമീദ് നെല്ലിക്കുന്ന്, മുഹമ്മദലി ബാജി, അജ്മല്‍ ഇസ് മായില്‍, ശാഫി കോട്ട്, എന്‍.യു ഇബ്രാഹിം, ഖാദര്‍ സി.എ, അസീം എസ്.ടി.യു, ലത്തീഫ് കെല്‍, ഫൈസല്‍ കൊട്ടികെ, അന്‍വര്‍ അള്ളു, മാമു കൊപ്പര തുടങ്ങിയവര്‍ സംബന്ധിച്ചു.