ഭരണഭാഷ വാരാഘോഷം 2025 ജില്ലാതല ഉദ് ഘാടനം കാസര്‍കോട്ട് വച്ച് നടക്കും

പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണ സംവിധാനവും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഭാഷ വാരാഘോഷം 2025 ജില്ലാതല ഉദ്ഘാടനം ഇന്ന് കാസര്‍കോട് നടക്കും. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിക്കും. എ.ഡി.എം പി.അഖില്‍ ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) എം.റമീസ് രാജ മലയാള ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ എഴുത്തുകാരിയും സാംസ്‌ക്കാരിക സിനിമാ പ്രവര്‍ത്തകയുമായ സി.പി ശുഭ മുഖ്യ പ്രഭാഷണം നടത്തും. മലയാള ഭാഷയ്ക്ക് നല്‍കിയ മികച്ച സംഭാവന പരിഗണിച്ച് സീതാദേവി കരിയാട്ടിനെയും കന്നട, തുളു ഭാഷകള്‍ക്ക് നല്‍കിയ മികച്ച സംഭാവന പരിഗണിച്ച് കുശാലാക്ഷി കുലാലിനെയും ആദരിക്കും.

Related Articles
Next Story
Share it