ഡയാ ലൈഫ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘടനം ചെയ്തു

കാസര്‍കോട് പുലിക്കുന്നില്‍ ടൗണ്‍ ഹാളിന് സമീപം ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച കാസര്‍കോട് ഡയാ ലൈഫ് ഡയബറ്റിക്‌സ് ആന്റ് കിഡ്‌നി സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ആതുര ചികിത്സാ രംഗത്തെ ആറ് വര്‍ഷത്തെ സേവന പാരമ്പര്യവുമായി പുലിക്കുന്നില്‍ ടൗണ്‍ ഹാളിന് സമീപം കാസര്‍കോട് ഡയാ ലൈഫ് ഡയബറ്റിക്‌സ് ആന്റ് കിഡ്‌നി സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ കൂടുതല്‍ സൗകര്യങ്ങളും അത്യാധുനിക ചികിത്സാ ഉപകരണങ്ങളുമായി ഉദ്ഘാടനം ചെയ്തു. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, നാലപ്പാട് അക്കാദമി ചെയര്‍മാന്‍ എന്‍.എ മുഹമ്മദ്, സി.പിഎം ഏരിയ സെക്രട്ടറി ടി.എം.എ കരീം, മുന്‍ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ്, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അശ്വിനി എം.എല്‍, മംഗളൂര്‍ ജനപ്രിയ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ബഷീര്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ കുന്നുങ്കൈ, സയ്യിദ് യഹ്‌യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍, കര്‍ണാടക കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.എം ഷാഹിദ്, അബ്ദുല്‍ ഖാദര്‍ നാലപ്പാട്, ടി.എ ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. മൊയ്തീന്‍ നഫ്സീര്‍ അധ്യക്ഷത വഹിച്ചു. ഡയാ ലൈഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍മാരായ ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെ സ്വാഗതവും ഹോസ്പിറ്റല്‍ അഡ്മിന്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ പ്രമേഹ-വൃക്ക പരിചരണ കേന്ദ്രം കിടത്തി ചികിത്സായോട് കൂടിയാണ് എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടെയും പ്രവത്തനമാരംഭിച്ചതെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.