WINNERS | ഹൊസ് ദുര്‍ഗ് ബാര്‍ അസോസിയേഷന്‍: കോണ്‍ഗ്രസ്, ലോയേഴ്സ് യൂണിയന്‍ കൂട്ടായ്മക്ക് ജയം

പി. നാരായണന്, കെ.എല്‍. മാത്യു, പി.കെ. സതീശന്‍
കാഞ്ഞങ്ങാട്: ഹൊസ് ദുര്‍ഗ് ബാര്‍ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ലോയേഴ്സ് കോണ്‍ഗ്രസ്-ലോയേഴ്സ് യൂണിയന്‍ കൂട്ടായ്മ മുഴുവന്‍ സീറ്റിലും വിജയിച്ചു. പ്രസിഡണ്ടായി ലോയേഴ്സ് കോണ്‍ഗ്രസിലെ അഡ്വ. പി. നാരായണനെ തിരഞ്ഞെടുത്തു. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലും ലോയേഴ് സ് കോണ്‍ഗ്രസ് പ്രതിനിധികള്‍ വിജയിച്ചു.
സെക്രട്ടറിയായി അഡ്വ. കെ.എല്‍ മാത്യു, ജോയിന്റ് സെക്രട്ടറിയായി അഡ്വ. ഇ.കെ നസീമ, ട്രഷററായി അഡ്വ. പി.കെ സതീശന്‍ എന്നിവരെ തിരഞ്ഞെടുത്തു. ലോയേഴ്സ് യൂണിയനിലെ അഡ്വ. പി.എന്‍ വിനോദ് കുമാറാണ് വൈസ് പ്രസിഡണ്ട്.
ബി.ജെ.പി നേതൃത്വത്തിലുള്ള അഭിഭാഷക പരിഷത്തുമായാണ് മത്സരം നടന്നത്. നിര്‍വ്വാഹക സമിതിയിലേക്ക് മത്സരിച്ച കൂട്ടായ് മയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. അതിനിടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് റിബലായി മത്സരിച്ച ലോയേഴ്സ് കോണ്‍ഗ്രസ് അംഗം അഡ്വ. പി. ബാബുരാജ് പരാജയപ്പെട്ടു.