Begin typing your search above and press return to search.
FEVER | കടുത്ത വേനലിലും പനി പടരുന്നതില്‍ ആശങ്ക

കാസര്‍കോട്: വേനല്‍ ചൂട് അസഹനീയമായി തുടരുന്നതിനിടെ വില്ലനായി പകര്‍ച്ച പനിയും. ജലദോഷത്തോടെ തുടങ്ങുന്ന പനി പിന്നീട് ചുമ, കഫകെട്ട്, ദേഹമാസകലമുള്ള വേദന എന്നിവയുമായി ദിവസങ്ങളോളം പിടിപെടുന്നു. പനി വന്ന് സുഖപ്പെടണമെങ്കില്‍ നാലും അഞ്ചും ദിവസങ്ങള്‍ വേണ്ടി വരുന്നു.
വീട്ടിലെ ഒരു അംഗത്തിന് പനി പിടിപ്പെട്ടാല്‍ മറ്റുള്ളവരിലേക്കും പനി പടരുന്ന സാഹചര്യമാണ്. കാസര്‍കോട് നഗരസഭ പരിധിയിലും സമീപ പഞ്ചായത്തിലും നിരവധി പേരാണ് പകര്‍ച്ച പനി ബാധിച്ച് സര്‍ക്കാര്‍, സ്വകാര്യ ആസ് പത്രികളെയും ക്ലിനിക്കുകളെയും ആശ്രയിക്കുന്നത്.
പനി മാറുന്നതോടെ കടുത്ത ക്ഷീണവും അനുഭവപ്പെടുന്നതായി പനി ബാധിച്ചവര്‍ പറയുന്നു. പകര്‍ച്ച പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story