ഫിഷ്മാര്‍ക്കറ്റ് വാര്‍ഡില്‍ ലീഗിനെതിരെ വിമത സ്ഥാനാര്‍ത്ഥി പത്രിക നല്‍കിയേക്കും

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ചില വാര്‍ഡുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇത്തവണയും വിമത നീക്കം ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ (ഫോര്‍ട്ട്‌റോഡ്) ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം ജനറല്‍ സെക്രട്ടറി നൗഷാദ് കരിപ്പോടിയുടെ ഭാര്യ ഹസീന നൗഷാദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്ന് പത്രിക നല്‍കുമെന്നറിയുന്നു. ഇന്നലെ രാത്രി ചേര്‍ന്ന തിരഞ്ഞെടുപ്പ് കൂടിയാലോചന യോഗത്തില്‍ വെച്ച് മുന്‍ കൗണ്‍സിലര്‍ ഫൗസിയ റാഷിദ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള സംഖ്യ കൈമാറി. കഴിഞ്ഞ തവണ ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മുസ്ലിം […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ചില വാര്‍ഡുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇത്തവണയും വിമത നീക്കം ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ (ഫോര്‍ട്ട്‌റോഡ്) ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം ജനറല്‍ സെക്രട്ടറി നൗഷാദ് കരിപ്പോടിയുടെ ഭാര്യ ഹസീന നൗഷാദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്ന് പത്രിക നല്‍കുമെന്നറിയുന്നു.
ഇന്നലെ രാത്രി ചേര്‍ന്ന തിരഞ്ഞെടുപ്പ് കൂടിയാലോചന യോഗത്തില്‍ വെച്ച് മുന്‍ കൗണ്‍സിലര്‍ ഫൗസിയ റാഷിദ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള സംഖ്യ കൈമാറി. കഴിഞ്ഞ തവണ ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ റാഷിദ് പൂരണം മത്സരിച്ച് വിജയിച്ചിരുന്നു.
മറ്റു രണ്ട് വാര്‍ഡുകളിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ രംഗത്ത് വന്ന വിമതര്‍ വിജയിച്ചു. ഇത്തവണ വിമതശല്യം കുറവാണെന്നത് പാര്‍ട്ടിക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും ഫോര്‍ട്ട് റോഡിലടക്കം ചില വാര്‍ഡുകളില്‍ പ്രശ്‌നങ്ങള്‍ പുകയുന്നുണ്ട്. വനിതാ സംവരണ വാര്‍ഡ് ആണിത്. ഇത്തവണ ഇവിടെ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.വി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആമിനത്ത് സാഹിറാ ബാനുവാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. തളങ്കര ബാങ്കോട് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തര്‍ക്കമുണ്ടായിരുന്നു.
തളങ്കര ദീനാര്‍ നഗര്‍ വാര്‍ഡിലും കൊല്ലംപാടി വാര്‍ഡിലും ഇനിയും തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ല.

Related Articles
Next Story
Share it