ജന്മനാ ഹൃദയ വൈകല്യമുള്ള പിഞ്ചു കുഞ്ഞിന് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

മംഗളുരു: ജന്മനാ ഹൃദയ വൈകല്യമുള്ള പിഞ്ചുകുഞ്ഞിന് സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. ഇന്ത്യാന ഹോസ്പിറ്റലിലെ ഡോ. യൂസഫ് കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ നടത്തിയ സങ്കീര്‍ണ്ണവും അപൂര്‍വ്വമായ ഹൃദയ ശസ്ത്രക്രിയയിലൂടെയാണ് 10 മണിക്കൂര്‍ പ്രായമായ, ജന്മനാ ഹൃദയ വൈകല്യമുള്ള കുഞ്ഞ് സുഖം പ്രാപിച്ചത്. മംഗലാപുരം സ്വദേശിയായ സ്ത്രീയുടെ ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ ഹൃദയ വൈകല്യമുള്ളതായി രോഗനിര്‍ണ്ണയ പരിശോധനയിലൂടെ കണ്ടെത്തിയതോടെ കുടുംബം ഹൃദയ ചികിത്സയ്ക്കും നവജാത ശിശുപരിചരണത്തിനും ദക്ഷിണേന്ത്യയില്‍ തന്നെ മികവുറ്റ കേന്ദ്രമായ ഇന്ത്യാനയിയിലെത്തുകയായിരുന്നു. കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ തന്നെ […]

മംഗളുരു: ജന്മനാ ഹൃദയ വൈകല്യമുള്ള പിഞ്ചുകുഞ്ഞിന് സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍.
ഇന്ത്യാന ഹോസ്പിറ്റലിലെ ഡോ. യൂസഫ് കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ നടത്തിയ സങ്കീര്‍ണ്ണവും അപൂര്‍വ്വമായ ഹൃദയ ശസ്ത്രക്രിയയിലൂടെയാണ് 10 മണിക്കൂര്‍ പ്രായമായ, ജന്മനാ ഹൃദയ വൈകല്യമുള്ള കുഞ്ഞ് സുഖം പ്രാപിച്ചത്.
മംഗലാപുരം സ്വദേശിയായ സ്ത്രീയുടെ ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ ഹൃദയ വൈകല്യമുള്ളതായി രോഗനിര്‍ണ്ണയ പരിശോധനയിലൂടെ കണ്ടെത്തിയതോടെ കുടുംബം ഹൃദയ ചികിത്സയ്ക്കും നവജാത ശിശുപരിചരണത്തിനും ദക്ഷിണേന്ത്യയില്‍ തന്നെ മികവുറ്റ കേന്ദ്രമായ ഇന്ത്യാനയിയിലെത്തുകയായിരുന്നു.
കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ തന്നെ നടത്തിയ എക്കോകാര്‍ഡിയോഗ്രം പരിശോധനയില്‍ അതിന്റെ അയോര്‍ട്ടിക് വാള്‍വ് സെറ്റ്നോസിസ് ആണെന്ന് രോഗനിര്‍ണ്ണയത്തിലൂടെ സ്ഥിരീകരിച്ചു. ഗര്‍ഭാശയത്തിലേക്കുള്ള അയോട്ടിക് വാള്‍വുകളില്‍ ഒന്ന് ഗണ്യമായി ചുരുങ്ങിയിരിക്കുന്ന അവസ്ഥയിലായിരുന്നു. 10 മണിക്കൂര്‍ പ്രായമുള്ള കുട്ടിക്ക് ഹൃദയത്തില്‍ നിന്നും ശരീരഭാഗത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന ജന്മനായുള്ള ഈ ഹൃദയ വൈകല്യത്തിന് ശസ്ത്രക്രിയ നടത്തുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇത്തരം കേസുകളില്‍ മരണനിരക്ക് വളരെ ഉയര്‍ന്നതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയില്ലാതെ ജീവിക്കുവാനുള്ള സാധ്യത വെറും 10% മാത്രമാണ്.
സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് ഇന്ത്യാന ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ശ്രദ്ധേയമായ മറ്റൊരു നേട്ടമായി. അപൂര്‍വ്വമായ ശസ്ത്രക്രിയകള്‍ വിജയിപ്പിക്കുന്നതില്‍ ഇന്ത്യാനയിലെ ഡോക്ടര്‍മാര്‍ പ്രശസ്തരാണ്. സങ്കീര്‍ണ്ണമായ കേസുകളില്‍ വളരെ ഉയര്‍ന്ന വിജയശതമാനം കൈവരിക്കുന്നതിലെ മംഗലാപുരത്തിന്റെ ട്രാക്ക് റെക്കോര്‍ഡും ഇന്ത്യാനയ്ക്ക് അവകാശപ്പെടാം. ഇന്ത്യാന ഹോസ്പിറ്റലിലെ, വിദഗ്ദ്ധരായ ഒരു കൂട്ടം ഡോക്ടര്‍മാരും ജീവനക്കാരും അത്യാധുനിക സൗകര്യങ്ങളും, അപൂര്‍വ്വവും ഗുരുതരവുമായ കേസുകള്‍ നടത്താന്‍ പ്രാപ്തമാണെന്നും രാജ്യത്തെ മികച്ച ആസ്പത്രികള്‍ക്ക് തുല്യമാണെന്നും ഇത് സാക്ഷ്യപ്പെടുത്തുന്നു.
Related Articles
Next Story
Share it