''അവസരം കിട്ടിയാല്‍ മുത്തച്ഛന്റെ ഏത് സിനിമ റീമേക്ക് ചെയ്യും''? രണ്‍ബീറിന്റെ മറുപടി..

അഭിനേതാവ് എന്നതിലുപരി രാജ് കപൂര്‍ എന്ന സംവിധായകന്റെ ആരാധകനാണ് താനെന്ന് രണ്‍ബീര്‍ കപൂര്‍

അവസരം കിട്ടിയാല്‍ മുത്തച്ഛന്‍ രാജ് കപൂറിന്റെ 'ശ്രീ 420' റിമേക്ക് ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് നടന്‍ രണ്‍ബീര്‍ കപൂര്‍. സിനിമാ നിര്‍മാണം തന്റെ മേഖല അല്ലെങ്കില്‍ പോലും 1955ല്‍ പുറത്തിറങ്ങിയ ബ്ലാക്ക്& വൈറ്റ് ചിത്രം 'ശ്രീ 420' താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അത് റീമേക്ക് ചെയ്യാന്‍ തിരഞ്ഞെടുക്കുമെന്നും രണ്‍ബീര്‍ പറഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കുകയായിരുന്നു രണ്‍ബീര്‍. രാജ് കപൂറിന്റെ 100ാം ജന്‍മ വാര്‍ഷികമാണ് 2024. ഈ പശ്ചാത്തലത്തിലായിരുന്നു ചോദ്യം.

''സിനിമ എന്നത് പരമാവധി ആത്മസമര്‍പ്പണത്തോടെ ചെയ്യുന്നതാണ് .പ്രത്യേകിച്ച് രാജ് കപൂറിന്റെ സിനിമകള്‍. അതില്‍ കൈവെക്കാതിരിക്കുന്നതാണ് നല്ലത്. 'ശ്രീ 420' , 1964ല്‍ പുറത്തിറങ്ങിയ 'സംഗം' തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. 1956ല്‍ പുറത്തിറങ്ങിയ 'ജാഗ്‌തേ രഹോ' ഹൃദയത്തിലേക്ക് ഏറ്റെടുത്ത സിനിമയാണ്. ന്യൂയോര്‍ക്കില്‍ നിന്ന് സിനിമാ നിര്‍മാണത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും സിനിമാ സംവിധാനമാണ് ആഗ്രഹx. അഭിനയിക്കാന്‍ നല്ല അധ്വാനം വേണം. എന്നാല്‍ സംവിധാനത്തിന് അതിലേറെയും.'' രണ്‍ബീര്‍ പറഞ്ഞു.

2012ല്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബര്‍ഫിയില്‍ താന്‍ ചെയ്ത കഥാപാത്രത്തിന് അദ്ദേഹത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. അഭിനേതാവ് എന്നതിലുപരി രാജ് കപൂര്‍ എന്ന സംവിധായകന്റെ ആരാധകനാണ് താനെന്നും രണ്‍ബിര്‍ കൂട്ടിച്ചേര്‍ത്തു.


Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it