ഹാട്രിക്കുമായി റാമോസ്; സ്വിറ്റ്‌സര്‍ലാന്റിനെ ഗോള്‍മഴയില്‍ നനച്ച് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍
ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്‌ന നേട്ടത്തിലേക്ക് പന്തടിച്ചുകയറ്റിയ ഇരുപത്തൊന്നുകാരന്‍ റാമോസിന്റെ മികവില്‍ സ്വിറ്റ്‌സര്‍ലാന്റിനെ ഗോള്‍മഴയില്‍ നനച്ച് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. 10ന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. പെനാള്‍റ്റി ഷൂട്ടൗട്ടില്‍ കരുത്തരായ സ്‌പെയിനെ അട്ടിമറിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലേക്ക് കടന്നത്. 17, 51, 67 മിനിറ്റുകളിലായാണ് ഗോണ്‍സാലോ റാമോസ് ഹാട്രിക് തികച്ചത്. ലോകകപ്പ് വേദിയില്‍ ആദ്യ ഇലവനില്‍ ആദ്യമായി ലഭിച്ച […]

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്‌ന നേട്ടത്തിലേക്ക് പന്തടിച്ചുകയറ്റിയ ഇരുപത്തൊന്നുകാരന്‍ റാമോസിന്റെ മികവില്‍ സ്വിറ്റ്‌സര്‍ലാന്റിനെ ഗോള്‍മഴയില്‍ നനച്ച് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. 10ന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. പെനാള്‍റ്റി ഷൂട്ടൗട്ടില്‍ കരുത്തരായ സ്‌പെയിനെ അട്ടിമറിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലേക്ക് കടന്നത്. 17, 51, 67 മിനിറ്റുകളിലായാണ് ഗോണ്‍സാലോ റാമോസ് ഹാട്രിക് തികച്ചത്. ലോകകപ്പ് വേദിയില്‍ ആദ്യ ഇലവനില്‍ ആദ്യമായി ലഭിച്ച അവസരമാണ് റാമോസ് ഹാട്രിക്കുമായി ആഘോഷിച്ചത്. പോര്‍ച്ചുഗലിന്റെ മറ്റ് ഗോളുകള്‍ പെപ്പെ (33-ാം മിനിറ്റ്), റാഫേല്‍ ഗുറെയ്‌റോ (55-ാം മിനിറ്റ്), പകരക്കാരന്‍ റാഫേല്‍ ലിയോ (90+2) എന്നിവര്‍ നേടി. സ്വിറ്റ്‌സര്‍ലാന്റിന്റെ ആശ്വാസ ഗോള്‍ 58-ാം മിനിറ്റില്‍ മാനുവല്‍ അകാന്‍ജി സ്വന്തമാക്കി. പോര്‍ച്ചുഗലിനായി പകരക്കാരനായി എത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലക്ഷ്യം കണ്ടെങ്കിലും അത് ഓഫ്‌സൈഡില്‍ കുരുങ്ങി.
2002ല്‍ ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്ക് ശേഷം ആദ്യ ലോകകപ്പില്‍ തന്നെ ഹാട്രിക് നേടുന്ന ആദ്യ താരമാണ് റാമോസ്. 2006ന് ശേഷം ഇതാദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പകരക്കാരുടെ ബെഞ്ചിലായ ലോകകപ്പ് മത്സരത്തില്‍, സൂപ്പര്‍താരത്തിന് പകരമിറങ്ങിയാണ് ഹാട്രിക്കെന്നത് റാമോസിന്റെ നേട്ടത്തിന് ഇരട്ടി മധുരമായി.
ഇതിഹാസ താരം പെലെയ്ക്ക് ശേഷം ലോകകപ്പ് നോക്കൗട്ടില്‍ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ താരം, ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ പോര്‍ച്ചുഗീസ് താരം തുടങ്ങിയ നേട്ടങ്ങളും റാമോസിന് സ്വന്തമായി.