'ജയിലറി'നായി രജനികാന്ത് മാംഗ്ലൂരില്‍
അതിഥി വേഷത്തില്‍ മോഹന്‍ലാല്‍രജനികാന്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജയിലര്‍'.നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. 'ജയിലറു'ടെ ചിത്രീകരണത്തിനായി രജനികാന്ത് മാംഗ്ലൂരിലാണ്.കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്കുമാറും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലുണ്ട്.ശിവ രാജ്കുമാറിനൊപ്പമുള്ള ചില നിര്‍ണായക രംഗങ്ങളാണ് മാംഗ്ലൂരില്‍ ചിത്രീകരിക്കുക. രമ്യാ കൃഷ്ണനും 'ജയിലറി'ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.ഒരു 'ജയിലറു'ടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം […]

അതിഥി വേഷത്തില്‍ മോഹന്‍ലാല്‍
രജനികാന്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജയിലര്‍'.
നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. 'ജയിലറു'ടെ ചിത്രീകരണത്തിനായി രജനികാന്ത് മാംഗ്ലൂരിലാണ്.
കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്കുമാറും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലുണ്ട്.
ശിവ രാജ്കുമാറിനൊപ്പമുള്ള ചില നിര്‍ണായക രംഗങ്ങളാണ് മാംഗ്ലൂരില്‍ ചിത്രീകരിക്കുക. രമ്യാ കൃഷ്ണനും 'ജയിലറി'ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.
ഒരു 'ജയിലറു'ടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.
-ഷാഫി തെരുവത്ത്