തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി രാജഗോപാലന്‍; മുരടിപ്പ് മാത്രമെന്ന് എം.പി ജോസഫും ഷിബിനും
കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.രാജഗോപാലന്‍. എന്നാല്‍ നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും തൃക്കരിപ്പുര്‍ മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി.ജോസഫ്. മണ്ഡലത്തിലെ പത്ത് യുവാക്കളോട് തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുന്ന അവസ്ഥയാണ് ഉള്ളതെന്ന് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി ടി.വി.ഷിബിന്‍. കാസര്‍കോട് പ്രസ് ക്ലബിന്റെ പഞ്ചസഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥികള്‍. വിവിധ വികസന പദ്ധതികള്‍ പല ഘട്ടങ്ങളിലാണ്. 759. 08 കോടി രൂപയുടെ പൊതുമരാമത്ത് റോഡുകള്‍ നിര്‍മ്മിച്ചു. കാങ്കോല്‍ചീമേനി, വരക്കാട് […]
കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.രാജഗോപാലന്‍. എന്നാല്‍ നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും തൃക്കരിപ്പുര്‍ മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി.ജോസഫ്. മണ്ഡലത്തിലെ പത്ത് യുവാക്കളോട് തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുന്ന അവസ്ഥയാണ് ഉള്ളതെന്ന് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി ടി.വി.ഷിബിന്‍. കാസര്‍കോട് പ്രസ് ക്ലബിന്റെ പഞ്ചസഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥികള്‍. വിവിധ വികസന പദ്ധതികള്‍ പല ഘട്ടങ്ങളിലാണ്. 759. 08 കോടി രൂപയുടെ പൊതുമരാമത്ത് റോഡുകള്‍ നിര്‍മ്മിച്ചു. കാങ്കോല്‍ചീമേനി, വരക്കാട് […]
കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.രാജഗോപാലന്‍. എന്നാല്‍ നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും തൃക്കരിപ്പുര്‍ മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി.ജോസഫ്. മണ്ഡലത്തിലെ പത്ത് യുവാക്കളോട് തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുന്ന അവസ്ഥയാണ് ഉള്ളതെന്ന് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി ടി.വി.ഷിബിന്‍. കാസര്‍കോട് പ്രസ് ക്ലബിന്റെ പഞ്ചസഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥികള്‍.
വിവിധ വികസന പദ്ധതികള്‍ പല ഘട്ടങ്ങളിലാണ്. 759. 08 കോടി രൂപയുടെ പൊതുമരാമത്ത് റോഡുകള്‍ നിര്‍മ്മിച്ചു. കാങ്കോല്‍ചീമേനി, വരക്കാട് പറമ്പ, കാലിക്കടവ് ചന്തേര, ഒളവറ, ചീമേനി കുന്നുംകൈ തുടങ്ങി 18 റോഡുകള്‍ പൂര്‍ത്തികരിച്ചു. മാവില കടപ്പുറം അഴിത്തല തീരദേശ ഹൈവേ-288 കോടി, നീലേശ്വരം രാജാ റോഡ് വികസനം-24 കോടി, എടച്ചാക്കൈ നടക്കാവ് റോഡ് -3.7 കോടി, തൃക്കരിപ്പൂര്‍ വെള്ളാപ്പ് റോഡ് -രണ്ട് കോടി എന്നിവ ഭരണാനുമതി ലഭിച്ചവയാണ്. ഗ്രാമീണ റോഡുകള്‍ക്ക് 37.71 കോടി രൂപ പ്രവൃത്തി തുടങ്ങി. കോട്ടപ്പുറം പാലം, പടന്ന തോട്ടുകര, തൃക്കരിപ്പൂര്‍ കണ്ണം ങ്കൈ പാലങ്ങള്‍ പൂര്‍ത്തികരിച്ചു. പെരുമ്പട്ട പാലമടക്കം ഏഴ് പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഉദിനൂര്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറി കെട്ടിടം നിര്‍മ്മിച്ചു. പൊതു വിദ്യാഭ്യാസ യജ്ഞത്തിന് 90.08 കോടി രൂപ ചെലവഴിച്ചു. ജലസംരക്ഷണത്തിന് 76.49 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ടൂറിസത്തിനായി 18.73 കോടി രൂപയും അനുവദിച്ചു. മത്സ്യ ബന്ധന മേഖലയ്ക്ക് 41.16 കോടിയും കവലകള്‍ പ്രകാശപൂരിതമാക്കാന്‍ 2.64 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5491 പേര്‍ക്കായി 8.9 കോടി ധനസഹായം നല്‍കി. സാംസ്‌കാരിക മേഖലക്ക് 6.97 കോടി രൂപയും ഗ്രന്ഥശാലകള്‍ക്ക് കെട്ടിട സൗകര്യങ്ങള്‍ക്കായി 1.26 കോടി രൂപയും അനുവദിച്ചു- രാജഗോപാലന്‍ പറഞ്ഞു. മണ്ഡലം എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരോപിക്കുന്നത് പോലെ കള്ളവോട്ടും ഏജന്റ്മാരെ ഭീഷണിപ്പെടുത്തലും ഒന്നും മണ്ഡലത്തില്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മണ്ഡലത്തില്‍ കുടിവെള്ളം പോലും പല പ്രദേശങ്ങളിലും കിട്ടാക്കനിയാണെന്നും തൊഴിലവസരങ്ങള്‍ ഇല്ലെന്നും എം.പി. ജോസഫ് പറഞ്ഞു. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ഒരു ജോലി പോലും കിട്ടാനില്ല. വലിയ സാധ്യതകള്‍ ഉണ്ടായിട്ടും ടൂറിസം വികസനത്തിന് ഒന്നും ചെയ്തില്ല. എസ്.സി.-എസ്.ടി വിഭാഗങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുകളില്ല. കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. നാല് ശതമാനം റോഡുകളാണ് ടാര്‍ ചെയ്തതെന്ന് എം.എല്‍.എ തന്നെ പറയുന്നു. ഇത് വികസന മുരടിപ്പിനേയാണ് സൂചിപ്പിക്കുന്നത്. താലൂക്ക് ആസ്പത്രിയില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ പോലും ഇതുവരെ നിയമിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുമെന്നും കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ വികസനം കൊണ്ടുവരുമെന്നും കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്നും ജോസഫ് പറഞ്ഞു.
2006 ല്‍ ഐ.ടി. പാര്‍ക്കിന് തറക്കല്ലിട്ടതല്ലാതെ ആ കല്ല് ഇപ്പോഴും അവിടെ കിടക്കുകയാണെന്നും രണ്ട് മുഖ്യമന്ത്രിമാരുണ്ടായിരുന്ന മണ്ഡലമായിട്ടും വികസനമൊന്നും ഉണ്ടായില്ലെന്നും ടി.വി. ഷിബിന്‍ പറഞ്ഞു. എസ്.സി-എസ്.ടി കോളനികളില്‍ കുടിവെള്ളം പോലും എത്തിക്കാനായില്ല. പ്രാഥമിക സൗകര്യങ്ങളില്ല.
ഏറെ കൊട്ടിഘോഷിച്ച ചീമേനി കാക്കടവ് ശുദ്ധജല പദ്ധതി കടലാസില്‍ ഉറങ്ങുകയാണ്. 33 കോടി രൂപയുടെ ശുദ്ധജല പദ്ധതിക്കായി പൈപ്പിട്ടതല്ലാതെ എങ്ങുമെത്തിയില്ല. ബീരിച്ചേരി മേല്‍പാലം അനുവദിച്ചു എന്ന് പറയുന്നു. നീലേശ്വരം മള്‍ട്ടി ബസ്സ്റ്റാന്റ് ആക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലമേറയായി. നുറുകൂട്ടം പ്രശ്‌നങ്ങള്‍ മണ്ഡലത്തില്‍ ഉണ്ട്. വിദ്യാഭ്യാസം, തൊഴില്‍, കാര്‍ഷിക, ആരോഗ്യമേഖലകളിലും വികസന മുരടിപ്പ് തന്നെയാണ്. മാറി മാറി കേരളം ഭരിച്ചവര്‍ നാട്ടുകാരെ മറക്കുകയാണ്. പേരിന് മാത്രമാണ് വികസനമെന്നും ഷിബിന്‍ പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു.