മഴവെള്ള സംഭരണികള്‍ നോക്കുകുത്തിയായി; ലക്ഷങ്ങള്‍ പാഴാകുന്നു

ബദിയടുക്ക: മഴവെള്ള സംഭരണികള്‍ നോക്കുകുത്തിയായി മാറുമ്പോര്‍ സര്‍ക്കാറിന് നഷ്ടമായത് ലക്ഷങ്ങള്‍. ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുകളുടെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നും പാഴായി പോകുന്ന മഴവെള്ളം സംഭരിക്കുന്നതിനായി ആധുനിക രീതിയിലുള്ള സംഭരണികള്‍ നിര്‍മ്മിച്ചിരുന്നു. ജലം ശുദ്ധീകരിക്കുന്നതിനായി ടാങ്കിനുള്ളില്‍ പ്രത്യേകം സംവിധാനവും ഒരുക്കിയിരുന്നു. മഴക്കാലത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെവീണ് പാഴാകുന്ന വെള്ളം പൈപ്പിലൂടെ ടാങ്കിലേക്ക് കടത്തിവിടും. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വേനല്‍ ക്കാലത്ത് സംഭരണിയില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2003-04 സാമ്പത്തിക […]

ബദിയടുക്ക: മഴവെള്ള സംഭരണികള്‍ നോക്കുകുത്തിയായി മാറുമ്പോര്‍ സര്‍ക്കാറിന് നഷ്ടമായത് ലക്ഷങ്ങള്‍. ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുകളുടെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നും പാഴായി പോകുന്ന മഴവെള്ളം സംഭരിക്കുന്നതിനായി ആധുനിക രീതിയിലുള്ള സംഭരണികള്‍ നിര്‍മ്മിച്ചിരുന്നു. ജലം ശുദ്ധീകരിക്കുന്നതിനായി ടാങ്കിനുള്ളില്‍ പ്രത്യേകം സംവിധാനവും ഒരുക്കിയിരുന്നു. മഴക്കാലത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെവീണ് പാഴാകുന്ന വെള്ളം പൈപ്പിലൂടെ ടാങ്കിലേക്ക് കടത്തിവിടും. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വേനല്‍ ക്കാലത്ത് സംഭരണിയില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2003-04 സാമ്പത്തിക വര്‍ഷത്തില്‍ ടാങ്ക് ഒന്നിന് 40,000 രൂപ ചിലവിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. സ്‌കൂളുകള്‍, അംഗന്‍വാടി, പഞ്ചായത്ത് ഓഫീസ് തുടങ്ങി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കരികിലാണ് ഇവ സ്ഥാപിച്ചത്. എന്നാല്‍ മാസങ്ങള്‍ തികയുന്നതിന് മുമ്പ് തന്നെ ചിലതിലെ പൈപ്പുകള്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിക്കുകയും ചെയ്തു. ഇതോടെ ആര്‍ക്കും വേണ്ടാതെ മഴവെള്ള സംഭരണികള്‍ നോക്കുകുത്തിയായി മാറുകയാണ്.

Related Articles
Next Story
Share it