രാഹുല്‍ ഗാന്ധി പറയുന്നത് ശുദ്ധനുണ-എം.എ ബേബി

കാസകോട്: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പറയുന്നത് ശുദ്ധനുണയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ജില്ലയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെയും ചില മത നേതാക്കളെയും കൂട്ടുപിടിച്ചാണ് അസത്യപ്രചാരണം. കടലിന്റെ മക്കളുടെ അവകാശം സര്‍ക്കാര്‍ തീറെഴുതിയെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇതിന്റെ പേരില്‍ കൊല്ലത്ത് ഒരു ബിഷപ്പ്ഇടയലേഖനം ഇറക്കിയിരിക്കുന്നു. കടലിന്റെ മക്കള്‍ക്ക് മീന്‍പിടിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന നിയമം കൊണ്ടുവന്നത് രാഹുലിന്റെ നേതാവായ പി.വി നരസിംഹറാവു പ്രധാനമമന്ത്രിയായിരുന്നപ്പോഴാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല […]

കാസകോട്: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പറയുന്നത് ശുദ്ധനുണയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ജില്ലയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെയും ചില മത നേതാക്കളെയും കൂട്ടുപിടിച്ചാണ് അസത്യപ്രചാരണം. കടലിന്റെ മക്കളുടെ അവകാശം സര്‍ക്കാര്‍ തീറെഴുതിയെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇതിന്റെ പേരില്‍ കൊല്ലത്ത് ഒരു ബിഷപ്പ്ഇടയലേഖനം ഇറക്കിയിരിക്കുന്നു. കടലിന്റെ മക്കള്‍ക്ക് മീന്‍പിടിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന നിയമം കൊണ്ടുവന്നത് രാഹുലിന്റെ നേതാവായ പി.വി നരസിംഹറാവു പ്രധാനമമന്ത്രിയായിരുന്നപ്പോഴാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്ന് ലോകസഭാ അംഗമായിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനം കുത്തകകള്‍ക്ക് തീറെഴുതിനെതിനെ പാര്‍ലമെന്റില്‍ എതിര്‍ത്തത് ഇടതുപക്ഷമാണ്. കേരളത്തിലെ ആഴക്കടലില്‍ ആരെങ്കിലും മീന്‍പിടിച്ചുവോ. അങ്ങനെയൊരു ഫയല്‍ മന്ത്രിസഭയില്‍ വരികയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. ആഴക്കടലില്‍ മീന്‍പിടുത്തത്തിന് കുത്തകകളെ അനുവദിക്കില്ലെന്നത് എല്‍.ഡി.എഫിന്റെ നയമാണ്. ഒരു ഐ.എ.എസ് ഓഫീസര്‍ സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായെടുത്ത തീരുമാനത്തില്‍ ഗൂഡാലോചനയുണ്ട്. ഇത് തട്ടിപ്പാണെന്നും അസംബന്ധമാണെന്നും രാഹുല്‍ ഗാന്ധിക്കും ബിഷപ്പിനും അറിയാഞ്ഞിട്ടല്ല അസ്യപ്രചാരണം നടത്തുന്നത്. യു.ഡി.എഫ് തകര്‍ച്ചയിലാണ്. കേരള കോണ്‍ഗ്രസും എല്‍.ജെ.ഡിയും എല്‍.ഡി.എഫിലെത്തി. കോണ്‍ഗ്രസ് നേതാക്കളായ പി. സി ചാക്കോ, കെ.സി റോസക്കുട്ടി അടക്കമുള്ള നിരവധിപേര്‍ എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. കെ.പി.സി.സി സെക്രട്ടറിയായിരുന്ന എം.എസ് വിശ്വനാഥന്‍ സുല്‍ത്താന്‍ബത്തേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. കേരളത്തില്‍ തുടര്‍ഭരണമെന്ന പുതിയ രാഷ്ട്രീയ ചരിത്രമെഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞു. പ്രതിസന്ധികളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനുള്ള അംഗീകാരമാണിത്-എം.എം ബേബി പറഞ്ഞു.

Related Articles
Next Story
Share it