മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ യുവനിരയെ മുന്‍ ഇന്ത്യന്‍ നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. പ്രധാന താരങ്ങളോടൊപ്പം മുഖ്യപരിശീകലന് രവി ശാസ്ത്രി ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്ന സാഹചര്യത്തിലാണ് ശ്രീലങ്കയിലേക്ക് ദ്രാവിഡിനെ അയക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
ഇന്ത്യ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായി സേവനം അനുഷ്ടിച്ചുള്ള ദ്രാവിഡ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാള്‍ കൂടിയാണ്. ഇന്ത്യയുടെ ശക്തമായ ടാലന്റ് പൂളില്‍ ദ്രാവിഡിനും സുപ്രധാന പങ്കുണ്ട്. 2018ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചതും ദ്രാവിഡ് ആയിരുന്നു.
മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പര ജൂലൈ 13ന് ഏകദിനമത്സരത്തോടെ ആരംഭിക്കും. ജൂലൈ 16, 19 ബാക്കിയുള്ള ഏകദിന മത്സരങ്ങള്‍ നടക്കും. ഇന്ത്യയ്ക്ക് ഈ സമയങ്ങളില്‍ ഇംഗ്ലണ്ട് പര്യടനം ഉള്ളതിനാല്‍ ഒന്നാംനിര ടീം ഇംഗ്ലണ്ടിലായിരിക്കും. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍, രാഹുല്‍ ചഹാര്‍, മായങ്ക് അഗര്‍വാള്‍, പാണ്ഡ്യ സഹോദരന്മാര്, ടി നടരാജന്, പൃഥ്വി ഷാ, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ തെവാട്ടിയ, ഖലീല്‍ അഹ്മദ്, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയ യുവതാരങ്ങളായിരിക്കും ടീമില്‍ ഇടം നേടുക.
ഹര്‍ദ്ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് നായകസ്ഥാനത്ത് കേള്‍ക്കുന്നത്. ശ്രേയാസ് അയ്യര്‍ പരുക്കില്‍ നിന്ന് മോചിതനായാല്‍ അയ്യര്‍ ക്യാപ്റ്റനായേക്കും.