അക്ഷരങ്ങള്‍ കോറിയിട്ട് റാഫിയ വരക്കുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

ഉപ്പള: അക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് റാഫിയ വരക്കുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍. മലയാളം, ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് റാഫിയ ചിത്രകലയിലെ നൂതന രീതിയില്‍ വിസ്മയകരമായ ചിത്രങ്ങള്‍ തീര്‍ക്കുന്നത്. ഉപ്പള പത്വാടിയിലെ ബയോകെമിസ്ട്രി ലക്ചറര്‍ ആയ റാഫിയ ലോക്ഡൗണ്‍ കാലത്താണ് ചിത്രകലയില്‍ പുതുപരീക്ഷണം തുടങ്ങിയത്. അക്ഷരങ്ങള്‍ കോറിയിട്ട് നൂറുകണക്കിന് ചിത്രങ്ങളാണ് ഇതിനോടകം വരച്ചത്. മഹാത്മഗാന്ധി, നരേന്ദ്രമോദി, പിണറായി വിജയന്‍, മന്ത്രി എ.കെ ശൈലജ ടീച്ചര്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങള്‍ വരച്ചു. നിരവധി സിനിമാ താരങ്ങളുടെയും ചിത്രങ്ങള്‍ ഈ […]

ഉപ്പള: അക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് റാഫിയ വരക്കുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍.
മലയാളം, ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് റാഫിയ ചിത്രകലയിലെ നൂതന രീതിയില്‍ വിസ്മയകരമായ ചിത്രങ്ങള്‍ തീര്‍ക്കുന്നത്.
ഉപ്പള പത്വാടിയിലെ ബയോകെമിസ്ട്രി ലക്ചറര്‍ ആയ റാഫിയ ലോക്ഡൗണ്‍ കാലത്താണ് ചിത്രകലയില്‍ പുതുപരീക്ഷണം തുടങ്ങിയത്. അക്ഷരങ്ങള്‍ കോറിയിട്ട് നൂറുകണക്കിന് ചിത്രങ്ങളാണ് ഇതിനോടകം വരച്ചത്.
മഹാത്മഗാന്ധി, നരേന്ദ്രമോദി, പിണറായി വിജയന്‍, മന്ത്രി എ.കെ ശൈലജ ടീച്ചര്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങള്‍ വരച്ചു. നിരവധി സിനിമാ താരങ്ങളുടെയും ചിത്രങ്ങള്‍ ഈ രീതിയില്‍ വരച്ചിട്ടു.
ബയോ കെമിസ്ട്രി ലക്ചറര്‍ ആയി മൂടബിദ്രിയില്‍ ജോലി ചെയ്യുന്ന റാഫിയ ഉപ്പളയിലെ അബ്ദുല്‍ ഖാദറിന്റെയും സുബൈദയുടെയും മകളാണ്.
കാസര്‍കോട്ടെ ഇര്‍ഷാദിന്റെ ഭാര്യയാണ്. നന്നേ ചെറുപ്പത്തിലെ ചിത്രകലയില്‍ പ്രാവീണ്യം നേടിയ റാഫിയയുടെ വേറിട്ട ശൈലി ഏവരുടെയും പ്രശംസക്ക് ഇടയാക്കിയിരിക്കയാണ്.

Related Articles
Next Story
Share it