ഓര്‍മ്മ വരുമ്പോള്‍ റഫീഖ് പറയുന്നു; 'വാപ്പയെയും ഉമ്മയെയും കാണാന്‍ ഇടുക്കിക്ക് പോകണം'

കാഞ്ഞങ്ങാട്: ജോലി തേടി വീടുവിട്ട് നാടുകള്‍ ചുറ്റിക്കറങ്ങി ഒടുവില്‍ മനസിന്റെ താളം തെറ്റി കാഞ്ഞങ്ങാട്ടെത്തിയ റഫീഖിന് ഒരേയൊരാഗ്രഹം. നാട്ടിലേക്ക് തിരിച്ചു പോകണം. വാപ്പയെയും ഉമ്മയെയും കാണണം. ഓര്‍മ്മകള്‍ തിരിച്ചു വരുന്ന സമയത്താണ് വീടിനെയും വീട്ടുകാരെയും കുറിച്ച് ചിന്ത വരുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ മാസങ്ങളായി കഴിച്ചുകൂട്ടുന്ന റഫീക്ക് താന്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയാണെന്നാണ് പറയുന്നത്. ഏറെ നാളുകള്‍ക്കു മുമ്പ് ജോലി തേടി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പല ജില്ലകളും കറങ്ങി ഒടുവില്‍ കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു. ഭക്ഷണം പോലും ലഭിക്കാതെ അലഞ്ഞുതിരിഞ്ഞ റഫീഖിനെ […]

കാഞ്ഞങ്ങാട്: ജോലി തേടി വീടുവിട്ട് നാടുകള്‍ ചുറ്റിക്കറങ്ങി ഒടുവില്‍ മനസിന്റെ താളം തെറ്റി കാഞ്ഞങ്ങാട്ടെത്തിയ റഫീഖിന് ഒരേയൊരാഗ്രഹം. നാട്ടിലേക്ക് തിരിച്ചു പോകണം. വാപ്പയെയും ഉമ്മയെയും കാണണം. ഓര്‍മ്മകള്‍ തിരിച്ചു വരുന്ന സമയത്താണ് വീടിനെയും വീട്ടുകാരെയും കുറിച്ച് ചിന്ത വരുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ മാസങ്ങളായി കഴിച്ചുകൂട്ടുന്ന റഫീക്ക് താന്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയാണെന്നാണ് പറയുന്നത്. ഏറെ നാളുകള്‍ക്കു മുമ്പ് ജോലി തേടി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പല ജില്ലകളും കറങ്ങി ഒടുവില്‍ കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു. ഭക്ഷണം പോലും ലഭിക്കാതെ അലഞ്ഞുതിരിഞ്ഞ റഫീഖിനെ അഗ്‌നി അഗ്‌നിശമനസേനയുടെ കീഴിലുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ശ്രദ്ധിച്ചതോടെ ഇവര്‍ ഭക്ഷണപ്പൊതി നല്‍കിത്തുടങ്ങി. ഇതിനു മുമ്പ് ഭക്ഷണം ലഭിക്കാറെയുണ്ടായിരുന്നില്ല. കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് വയര്‍ നിറയെ ഭക്ഷണം കിട്ടിത്തുടങ്ങിയത്. ഇതോടെ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരോട് ആത്മബന്ധത്തിലായയപ്പോഴാണ് വീട്ടു കാര്യങ്ങള്‍ ഓര്‍മയില്‍ നിന്നെടുത്ത് പറഞ്ഞത്. സമനിലതെറ്റിയ രീതിയിലാണ് അധികം സംസാരിക്കുന്നതെങ്കിലും ചില സമയങ്ങളില്‍ ഓര്‍മ്മ വീണ്ടെടുത്ത് എല്ലാം തുറന്നു പറയും. വണ്ടിപ്പെരിയാര്‍ കറുപ്പാലം ഇഞ്ചിക്കാട് പുതുമനയിലെ യുസഫിന്റെയും ഫാത്തിമയുടെയും മകനാണെന്നാണ് അറിയിച്ചത്. റഫീഖ് ബസില്‍ ജോലി ചെയ്തിരുന്നു. തേയില തോട്ടങ്ങളിലും പണിയെടുത്തിരുന്നു. ഇതിനിടെ തമിഴ് നാട് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നുവെങ്കിലും വേര്‍പിരിയുകയായിരുന്നു. ജോലി തേടിയാണ് ജില്ലയിലെത്തിയെത്. ഹോട്ടലുകളിലും കടകളിലും ജോലി അന്വേഷിച്ചെങ്കിലും ആരും ജോലി നല്‍കിയില്ല. ഇതോടെ മടുത്തു. ഇപ്പോള്‍ നാട്ടിലെത്തി ബാപ്പയെയും ഉമ്മയെയും കാണണമെന്ന ആഗ്രഹം മാത്രമാണ് റഫീഖിനുള്ളത്.

Related Articles
Next Story
Share it