എലിസബത്ത് രാജ്ഞി അന്തരിച്ചു; മൂത്ത മകന്‍ ചാള്‍സ് രാജകുമാരന്‍ രാജാവാകും
ലണ്ടന്‍:ബ്രിട്ടനില്‍ 70 വര്‍ഷത്തോളം ഭരണം നടത്തിയ എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ് എലിസബത്ത് മാത്രം സ്വന്തമാണ്. ബാല്‍മോര്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ അവരുടെ മൂത്ത മകനായ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ പുതിയ രാജാവാകും.കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍, ആന്‍ രാജകുമാരി, ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍ തുടങ്ങി രാജ്ഞിയുടെ എല്ലാ മക്കളും ബാല്‍മോറിലേക്ക് എത്തിയിട്ടുണ്ട്. ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമില കോണ്‍വാള്‍ ഡച്ചസ് കൂടാതെ […]

ലണ്ടന്‍:ബ്രിട്ടനില്‍ 70 വര്‍ഷത്തോളം ഭരണം നടത്തിയ എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ് എലിസബത്ത് മാത്രം സ്വന്തമാണ്. ബാല്‍മോര്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ അവരുടെ മൂത്ത മകനായ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ പുതിയ രാജാവാകും.
കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍, ആന്‍ രാജകുമാരി, ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍ തുടങ്ങി രാജ്ഞിയുടെ എല്ലാ മക്കളും ബാല്‍മോറിലേക്ക് എത്തിയിട്ടുണ്ട്. ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമില കോണ്‍വാള്‍ ഡച്ചസ് കൂടാതെ രാജ്ഞിയുടെ കൊച്ചുമക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും രാജ്ഞിയുടെ സ്‌കോട്ടിഷ് വസതിയിലേക്ക് തിരിച്ചു. ഭാര്യ മേഗനും ഹാരിക്കൊപ്പമുണ്ട്.
എലിസബത്ത് രാജ്ഞി മുതിര്‍ന്ന രാഷ്ട്രീയ ഉപദേഷ്ടാക്കളുമായുള്ള ആസൂത്രിത കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറി ഒരു ദിവസത്തിന് ശേഷമാണ് രാജ്ഞിയുടെ ആരോഗ്യനില സംബന്ധിച്ച പ്രഖ്യാപനം വന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ രാജ്ഞിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയതിനാല്‍ നടക്കാനും നില്‍ക്കാനും ബുദ്ധിമുട്ടായിരുന്നു.