കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്മാന് വി.എം. മുനീറിനെയും വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദാ ഫിറോസിനെയും ഖത്തര്‍ കെ.എം.സി.സി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഉപഹാരം നല്കി അനുമോദിച്ചു. എന്‍.എം. അബ്ദുല്ല ഉപഹാരം സമ്മാനിച്ചു. കാസര്‍കോട് നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഖത്തര്‍ കെ.എം.സി.സി. മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വാട്സപ്പ് സ്റ്റാറ്റസ് മത്സരത്തിലെ വിജയിക്കുള്ള സമ്മാനം മൈജു തളങ്കരയ്ക്ക് വി.എം. മുനീര്‍ നല്കി. ഖാലിദ് പച്ചക്കാട്, പി.എ. മഹമൂദ്, എം.പി. ഷംനാസ് തളങ്കര, അഷ്റഫ് ഇറാനി, ഉമ്പു തളങ്കര, അല്‍ത്താഫ് ഹുസൈന്, അന്‍വര്‍ സംബന്ധിച്ചു.