കാസര്‍കോട്: നവീകരണം നടക്കുന്ന കാസര്‍കോട് കലക്ടറേറ്റ് കെട്ടിടത്തിന് കേരളത്തിന്റെ കൂറ്റന്‍ എംബ്ലം സംഭാവന ചെയ്ത് ഖത്തര്‍ വ്യവസായി. കലക്ടറേറ്റ് കെട്ടിടത്തില്‍ പുതുതായി സ്ഥാപിച്ച ക്ലോക്കിനോട് ചേര്‍ന്ന് കലക്ടറേറ്റിന്റെ പേരോടുകൂടിയുള്ള എംബ്ലമാണ് സ്ഥാപിക്കുന്നത്. കാസര്‍കോട് തുരുത്തി സ്വദേശിയും മംഗലാപുരത്ത് താമസക്കാരനുമായ ഖത്തറിലെ ക്യാപ്റ്റല്‍ വണ്‍ ഉടമ ഖാദറാണ് എംബ്ലം സംഭാവന ചെയ്തത്. ഖാദറിന്റെ സഹോദരന് അബു പ്ലസ്മാര്ക്ക് എംബ്ലം ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസിന് കൈമാറി. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ. രാജന്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.കെ രവികുമാര്‍, മാധ്യമ പ്രവര്ത്തകന് ടി.എ ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.