ലയണല്‍ മെസി ഉള്‍പ്പെടെ 4 പി എസ് ജി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാരിസ്: കോവിഡിന്റെ പുതിയ വകഭേദം ലോകവ്യാപനം തുടങ്ങിയതോടെ ഫുട്‌ബോള്‍ ലോകത്തും കോവിഡ് ഭീഷണി. സൂപ്പര്‍ താരം ലയണല്‍ മെസി ഉള്‍പ്പെടെ നാല് പി എസ് ജി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്ലബ് പുറത്തുവിട്ട വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ ഐസ്വലേഷനിലാക്കിയതായി വാര്‍ത്താകുറിപ്പില്‍ പറയുന്നു. മെസി, ജുവാന്‍ ബെര്‍നറ്റ്, സര്‍ജിയോ റിക്കോ, 19കാരനായ മിഡ് ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസല എന്നിവര്‍ക്കാണ് രോഗം എന്നാണ് വിവരം. തിങ്കളാഴ്ച നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നാല് താരങ്ങള്‍ക്കും […]

പാരിസ്: കോവിഡിന്റെ പുതിയ വകഭേദം ലോകവ്യാപനം തുടങ്ങിയതോടെ ഫുട്‌ബോള്‍ ലോകത്തും കോവിഡ് ഭീഷണി. സൂപ്പര്‍ താരം ലയണല്‍ മെസി ഉള്‍പ്പെടെ നാല് പി എസ് ജി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്ലബ് പുറത്തുവിട്ട വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ ഐസ്വലേഷനിലാക്കിയതായി വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മെസി, ജുവാന്‍ ബെര്‍നറ്റ്, സര്‍ജിയോ റിക്കോ, 19കാരനായ മിഡ് ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസല എന്നിവര്‍ക്കാണ് രോഗം എന്നാണ് വിവരം. തിങ്കളാഴ്ച നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നാല് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

മുന്‍ വര്‍ഷത്തെ റണ്ണറപ്പായ മൊണാക്കൊയിലെ ഏഴ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ശനിയാഴ്ച ക്ലബ് അറിയിച്ചിരുന്നു. ഇവരാര്‍ക്കും ലക്ഷണങ്ങളില്ലെന്നും ക്ലബ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Related Articles
Next Story
Share it