വാഷിംഗ്ടണ്‍: കുട്ടികള്‍ മാസ്ക് ധരിക്കുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന് പഠനം. മാസ്ക് ധരിക്കുന്നതിലൂടെ കുട്ടികള്‍ ആറിരട്ടി വിഷലിപ്തമായ കാര്‍ബണ്‍ ഡൈ ഓക്സയ്ഡ് ശ്വസിക്കുന്നതായി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ മാസ്ക് ധരിക്കാന്‍ നിര്‍ബന്ധിതമാകുന്ന പശ്ചാത്തലത്തിലാണ് പഠനറിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഡോ.ഹരാള്‍ഡ് വല്‍ച്ചി (Harald Walach)ന്റെ നേതൃത്വത്തില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്വസിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സയ്ഡിന്റെ പരിധി 0.2 ശതമാനമാണ്. അടച്ചിട്ട മുറികള്‍ക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ മാസ്ക് ധരിക്കുമ്പോള്‍ അവര്‍ ശ്വസിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സയ്ഡിന്റെ അളവ് 13 ശതമാനമാണ്. മാസ്ക് ധരിക്കുന്ന ഏഴ് വയസിനു മുകളിലുള്ള കുട്ടികളാണ് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സയ്ഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നതെന്നും റിപോര്‍്ട്ടില്‍ പറയുന്നു.
പ്രകൃതിയില്‍ നിന്നുള്ള ഓക്സിജനാണ് നാം വലിച്ചെടുക്കുന്നത്. എന്നാല്‍ പുറത്തേക്ക് തള്ളി കളയുന്നത് അശുദ്ധവായുവായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ്. മാസ്ക് ധരിക്കുന്നതിലൂടെ ആവശ്യമായ ശുദ്ധവായു അകത്തേക്കു ശ്വസിക്കുന്നതു കുറയുകയും, അശുദ്ധവായു പുറത്തേക്ക് വിടാനാവാതെ തടസപ്പെടുകയും ചെയ്യുന്നു.