'അച്ചടിയുടെ പുരോഗതി സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് അനിവാര്യം'

കാസര്‍കോട്: ഒത്തൊരുമയും കൂട്ടായ്മയും കൊണ്ടുമാത്രമെ ഏത് മേഖലയിലും വളരാന്‍ സാധിക്കുകയുള്ളുവെന്നും കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അച്ചടിമേഖലയുടെ ഉന്നമനത്തിന് വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ പറഞ്ഞു. കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ കാലത്തും അച്ചടിക്ക് പ്രത്യേക ഇടമുണ്ടെന്നും ഈ മേഖലയുടെ പുരോഗതി സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് അനിവാര്യമാണെന്നും മുഖ്യാതിഥിയായി പങ്കെടുത്ത കണ്ണൂര്‍ യൂണിവേഴ്‌സിറ്റി […]

കാസര്‍കോട്: ഒത്തൊരുമയും കൂട്ടായ്മയും കൊണ്ടുമാത്രമെ ഏത് മേഖലയിലും വളരാന്‍ സാധിക്കുകയുള്ളുവെന്നും കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അച്ചടിമേഖലയുടെ ഉന്നമനത്തിന് വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ പറഞ്ഞു. കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ കാലത്തും അച്ചടിക്ക് പ്രത്യേക ഇടമുണ്ടെന്നും ഈ മേഖലയുടെ പുരോഗതി സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് അനിവാര്യമാണെന്നും മുഖ്യാതിഥിയായി പങ്കെടുത്ത കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.
കെയ്‌റോ സര്‍വ്വകലാശാല ലൈബ്രറിയില്‍ പുസ്തകങ്ങള്‍ക്ക് തീപിടിച്ചപ്പോള്‍ ഒരു സംസ്‌കാരം കത്തിനശിക്കുന്നു എന്നാണ് പണ്ഡിതര്‍ വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ സംസ്‌കാരത്തിന്റെ സന്നിവേശിപ്പിക്കലില്‍ അച്ചടിക്ക് വലിയ പ്രാധാന്യമുണ്ട്.
പുതിയ കാലത്ത് അച്ചടിക്ക് ബദലായി കൊണ്ട് വരുന്ന ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ഇ-വേസ്റ്റ് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക-അദ്ദേഹം പറഞ്ഞു.
കെ.പി.എ മുന്‍ സംസ്ഥാന പ്രസിഡണ്ടും മുഖ്യ ഉപദേഷ്ടാവുമായ പി.എ അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ഹസൈനാര്‍, എ.ഐ.എഫ്.എം.പി ജി.ബി അംഗം സിബി കൊടിയംകുന്നേല്‍, സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ കെ. വിനയരാജ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം, മുന്‍ജില്ലാ പ്രസിഡണ്ടുമാരായ എന്‍. കേളുനമ്പ്യാര്‍, മുഹമ്മദ് സാലി, കാസര്‍കോട് മേഖലാ പ്രസിഡണ്ട് രാജാറാം പെര്‍ള, സെക്രട്ടറി സുധീഷ് സി, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് കെ. പ്രഭാകരന്‍, സെക്രട്ടറി എം. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി അജയകുമാര്‍ വി.ബി റിപ്പോര്‍ട്ടും ട്രഷറര്‍ ടി.പി അശോക് കുമാര്‍ കണക്കും അവതരിപ്പിച്ചു. അംഗങ്ങളുടെ കുടുംബാംഗങ്ങളില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ സമ്മേളനത്തില്‍ അനുമോദിച്ചു.

Related Articles
Next Story
Share it