ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുന്‍നിര താരങ്ങള്‍ കാസര്‍കോട്ടേക്ക്; തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഏപ്രില്‍ 16ന് തുടക്കം

കേരള രഞ്ജി താരം മുഹമ്മദ് അസറുദ്ധീനാണ് ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ് മിന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 16 മുതല്‍ 27 വരെ കാസര്‍കോട് കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കും. കേരള രഞ്ജി താരം മുഹമ്മദ് അസറുദ്ധീനാണ് ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

കേരള, കര്‍ണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യയിലെ മുന്‍നിര താരങ്ങള്‍ പങ്കെടുക്കുന്ന 22 മികച്ച ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒരു ദിവസം 2 മത്സരങ്ങള്‍ വീതം 11 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 27 ന് ഫൈനല്‍ മത്സരത്തോട് കൂടി അവസാനിക്കും.

ചാമ്പ്യന്‍സ്, റണ്ണേഴ് അപ്പ് ടീമുകള്‍ക്ക് ട്രോഫിക്ക് പുറമെ രണ്ട് ലക്ഷം, ഒരു ലക്ഷം എന്നീ ക്യാഷ് പ്രൈസും എല്ലാ മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ക്ക് 2500 രൂപ ക്യാഷ് പ്രൈസും കൂടാതെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ്, മികച്ച ബാറ്റ് സ് മാന്‍, മികച്ച ബൗളര്‍, മികച്ച വിക്കറ്റ് കീപ്പര്‍, മികച്ച ഫീല്‍ഡര്‍, എമര്‍ജിംഗ് പ്ലെയര്‍ എന്നിവര്‍ക്കും 10,000 രൂപ വീതം ക്യാഷ് അവാര്‍ഡും നല്‍കും.


വാര്‍ത്താസമ്മേളനത്തില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന്‍, ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഇഖ് ബാല്‍, ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തളങ്കര നൗഫല്‍, കേരളാ ക്രിക്കറ്റ് ടിം ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ധീന്‍, ടൂര്‍ണ്ണമെന്റ് കോ ഓഡിനേറ്റര്‍ ഇസ്തിഹാഖ് ഹുസൈന്‍ പൊയക്കര എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it