കുമ്പള പാലത്തിനടുത്ത് താത്കാലിക ടോള്‍ പ്ലാസ സ്ഥാപിക്കാനുള്ള നീക്കം നഗ്‌നമായ നിയമ ലംഘനമെന്ന് എസ്.ഡി.പി.ഐ

പെരിയയില്‍ സ്ഥാപിക്കുന്ന ടോള്‍ പ്ലാസയുടെ പണി പൂര്‍ത്തിയാവാത്തതിനാല്‍ താത്കാലിക ബൂത്ത് കുമ്പളയിലെ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ് ചെയ്യുന്നത്.


കാസര്‍കോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുമ്പള പാലത്തിനടുത്ത് താത്കാലിക ടോള്‍ പ്ലാസ നിര്‍മ്മിക്കാനുള്ള നീക്കം നഗ്‌നമായ നിയമ ലംഘനമെന്ന് എസ്.ഡി.പി.ഐ കുമ്പള പഞ്ചയത്ത് പ്രസിഡന്റ് നാസര്‍ ബംബ്രാണ. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ടോള്‍ ബൂത്തുകള്‍ തമ്മില്‍ 60 KM ദൂരം ഉണ്ടായിരിക്കണമെന്ന നിയമം നിലനില്‍ക്കെ വെറും 25 കിലോമീറ്ററില്‍ താഴെ വരുന്ന കുമ്പളയില്‍ ടോള്‍ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കം നിയമ വ്യവസ്ഥിതിയോടുള്ള വെല്ലു വിളിയാണെന്നും അദ്ദേഹം ആരോപിച്ചു. പെരിയയില്‍ സ്ഥാപിക്കുന്ന ടോള്‍ പ്ലാസയുടെ പണി പൂര്‍ത്തിയാവാത്തതിനാല്‍ താത്കാലിക ബൂത്ത് കുമ്പളയിലെ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ് ചെയ്യുന്നത്.

കുമ്പള ടൗണിലേക്കുള്ള പ്രവേശന പ്രശ്നം ഇതുവരെയും പരിഹരിക്കാതെ നില നില്‍ക്കുമ്പോള്‍ ടോള്‍ പ്ലാസ കൂടി വന്നു കഴിഞ്ഞാല്‍ ഗതാഗത കുരുക്ക് രൂക്ഷമാവുകയും ദൈനംദിന ആവശ്യങ്ങള്‍ക്ക് പോകുന്ന ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത കൂടി ഉണ്ടാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊടിയമ്മ വഴി കുമ്പള ടൗണിലേക്ക് കയറാന്‍ ഉപയോഗിച്ചിരുന്ന കാഞ്ചിക്കട്ടെ പാലം അടച്ചിട്ട് വര്‍ഷങ്ങളായിട്ടും ഇതുവരെ എവിടെയും എത്തിയിട്ടില്ല എന്നതും പ്രദേശ വാസികളെ വലിയ ദുരിതത്തിലാക്കും. എസ്.ഡി.പി.ഐ ഇതിനെതിരെ ജനകീയ സമര പരിപാടികള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും തുടക്കം കുറിക്കുമെന്നും നാസര്‍ ബംബ്രാണ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി കുമ്പള പഞ്ചായത്ത് ട്രഷറര്‍ നൗഷാദ് കുമ്പള, പാര്‍ട്ടി കുമ്പള ടൗണ്‍ ബ്രാഞ്ച് പ്രസിഡന്റ് മന്‍സൂര്‍ കുമ്പള എന്നിവര്‍ സംബന്ധിച്ചു.


Related Articles
Next Story
Share it