ഇരുചക്ര വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത! കോളിക്കര ഹോണ്ടയുടെ അത്യാധുനിക ഷോറൂം ചെമ്മനാട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു

ഉപഭോക്താക്കള്‍ക്ക് ഫിനാന്‍സ്, എക് സ് ചേഞ്ച്, സര്‍വീസിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരേ കുടക്കീഴില്‍ ലഭിക്കും എന്നത് ഈ ഷോറൂമിന്റെ പ്രധാന പ്രത്യേകതയാണ്

കാസര്‍കോട്: ഇരുചക്ര വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, കോളിക്കര ഹോണ്ടയുടെ അത്യാധുനിക ഷോറൂം ചെമ്മനാട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു. ഏപ്രില്‍ 18ന് രാവിലെ 10.30-ന് കെ.എസ്.ടി.പി. റോഡില്‍, മണലില്‍ സ്ഥിതി ചെയ്യുന്ന ഷോറൂമിന്റെ പ്രൗഢഗംഭീരമായ ഉദ് ഘാടന ചടങ്ങില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയിലെ ഉന്നത പ്രതിനിധികള്‍ മുഖ്യാതിഥികളായി എത്തും. സൗത്ത് ഹെഡ് സി.എസ്. എം.എസ്. ശ്രീവത്സ സാന്‍, കേരള സെയില്‍സ് സോണല്‍ മാനേജര്‍ ആര്‍. അന്‍ബരസന്‍ സാന്‍, കേരള സര്‍വീസ് സോണല്‍ മാനേജര്‍ എം. കാര്‍ത്തിക് സാന്‍ എന്നിവര്‍ സംബന്ധിക്കും.

കൂടാതെ, സാമൂഹിക, രാഷ്ട്രീയ, വ്യാപാര രംഗത്തെ നിരവധി പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും. വിശിഷ്ടാതിഥികളായി ഉദുമ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പു, കാഞ്ഞങ്ങാട് എം.എല്‍.എ, കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ് റഫ്, ഇ. ചന്ദ്രശേഖരന്‍, തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ എന്നിവരും അതിഥികളായി എത്തും.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹ് മദ് ഷരീഫ്, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുഫൈജ അബൂബക്കര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്‍വാസ് പാദൂര്‍ എന്നിവരും പങ്കെടുക്കും.

മികവുറ്റ സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഈ ഷോറൂമില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും വിപുലമായ ശ്രേണിയില്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ഫിനാന്‍സ്, എക് സ് ചേഞ്ച്, സര്‍വീസിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരേ കുടക്കീഴില്‍ ലഭിക്കും എന്നത് ഈ ഷോറൂമിന്റെ പ്രധാന പ്രത്യേകതയാണ്. മികച്ച ഉപഭോക്തൃ അനുഭവം, വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍, വില്‍പ്പനാനന്തര സേവനം എന്നിവയാണ് കോളിക്കര ഹോണ്ടയുടെ പ്രധാന ലക്ഷ്യം.

'ഈ പുതിയ സംരംഭം നാടിന് സമര്‍പ്പിക്കുന്നതില്‍ ഞങ്ങള്‍ അത്യധികം സന്തോഷിക്കുന്നു. വാഹനങ്ങള്‍ വില്‍ക്കുക എന്നത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം, മറിച്ച് മികച്ച സേവനത്തിലൂടെയും വിശ്വാസത്തിലൂടെയും ഉപഭോക്താക്കളുമായി ദീര്‍ഘകാല ബന്ധങ്ങള്‍ സ്ഥാപിക്കുക എന്നതാണെന്ന് ഉദ് ഘാടനം സംബന്ധിച്ച് കോളിക്കര ഹോണ്ടയുടെ ഡയറക്ടര്‍മാര്‍ പങ്കുവെച്ച സന്തോഷം.

1923 മുതല്‍ കാസര്‍കോട് വിതരണ രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ച കോളിക്കര ഗ്രൂപ്പ്, നൂറ്റാണ്ട് പിന്നിട്ട ഈ ബിസിനസ് പാരമ്പര്യവുമായി വാഹന വിപണിയിലേക്ക് ചുവടുവെക്കുന്നത് ഉപഭോക്താക്കള്‍ക്ക് മികച്ചതും വിശ്വസനീയവുമായ സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വപ്ന വാഹനം കണ്ടെത്തുന്നതിനും മികച്ച സേവനം ഉറപ്പാക്കുന്നതിനും പരിചയസമ്പന്നരായ പ്രൊഫഷണല്‍ ടീം കോളിക്കര ഹോണ്ടയിലുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ കോളിക്കര ഗ്രൂപ്പ് ഡയറക്ടര്‍മാരായ മൊയ്തീന്‍ കോളിക്കര, മഹിന്‍ കോളിക്കര, അബ്ദുല്‍ ഖാദര്‍ കോളിക്കര, ഫയാസ് കോളിക്കര, കണ്‍സല്‍ട്ടന്റ് ജനാര്‍ദ്ദനന്‍ ആചാര്യ ബജക്കുടുലു എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it